മണിപ്പൂർ ജനതയ്ക്ക് ഇടതുമുന്നണിയുടെ ഐക്യദാർഢ്യം; സേവ് മണിപ്പൂർ ക്യാമ്പയിൻ സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനം; ഇ പി ജയരാജൻ

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത് എന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. പട്ടാളക്കാരന്റെ ഭാര്യയെ പോലും ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്നു. മണിപ്പൂർ ജനതയ്ക്ക് ഇടതുമുന്നണിയുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നെന്നും സേവ് മണിപ്പൂർ ക്യാമ്പയിൻ സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനമെടുക്കുന്നെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ മാസം 27ന് നിയോജകമണ്ഡലങ്ങളിൽ സേവ് മണിപ്പൂർ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.

also read; ബംഗ്ലാദേശില്‍ നിയന്ത്രണം വിട്ട ബസ് കുളത്തിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു

അതോടൊപ്പം സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിക്ക് എൽ ഡി എഫ് പിന്തുണ പ്രഖ്യാപിക്കുന്നെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ നേരിടാൻ എൽഡിഎഫ് സജ്ജമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ ആവശ്യമായ നടപടികൾ എൽഡിഎഫ് സ്വീകരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

also read; ഉത്തർപ്രദേശിൽ സർവകലാശാല വിസിയെ എബിവിപിക്കാർ തല്ലിച്ചതച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News