സുധാകരന് നിഷേധിക്കാൻ കഴിയാത്ത വസ്തുതകളാണ് ഡ്രൈവർ പറഞ്ഞത്; മോൻസന്റെ കുറ്റകൃത്യങ്ങളിൽ സുധാകരന്റെ സാന്നിധ്യം; ഇ പി ജയരാജൻ

മോൻസന്റെ ഡ്രൈവറുടെ ആരോപണം ഗൗരവമുള്ളതാണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. സുധാകരന് നിഷേധിക്കാൻ കഴിയാത്ത വസ്തുതകളാണ് ഡ്രൈവർ പറഞ്ഞത് എന്നും മോൻസന്റെ കുറ്റകൃത്യങ്ങളിൽ സുധാകരന്റെ സാനിധ്യമുണ്ടെന്നാണ് വെളിപ്പെടുത്തൽ എന്നും ഇ പി ജയരാജൻ പറഞ്ഞു.

also read; പ്രണയബന്ധത്തിൽ നിന്ന് പിന്മാറി; 17കാരിയെ വഴിയിൽ തടഞ്ഞു നിർത്തി മർദ്ദിച്ചു; അറസ്റ്റ്

അതോടൊപ്പം രാഷ്ട്രീയ വൈരാഗ്യം തീർക്കുന്ന നിലപാട് സർക്കാറിനില്ല, മോൻസൻ പറയുന്നത് വിശ്വാസത്തിലെടുക്കാനാകില്ല എന്നും ഇ പി കൂട്ടിച്ചേർത്തു. രക്ഷപ്പെടാൻ വഴി തേടലാണ് മോൻസൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്നും രാഷ്ട്രീയത്തിന്റെ സംശുദ്ധത കാത്തു സൂക്ഷിക്കാൻ കെ പി സിസി പ്രസിഡണ്ട് തയ്യാറാകണം എന്നും ഇ പി ജയരാജൻ തുറന്നടിച്ചു. സുധാകരൻ രാജിവയ്ക്കണമോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ്സ് ആണെന്നും ഇ പി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News