‘നല്ല കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോൾ ശകുനം മുടക്കികളായി കുറച്ചുപേർ ഉണ്ടാകും’;ഇ പി ജയരാജൻ

കേരളീയത്തിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ പര്യാപ്തമായി എന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. കേരളീയത്തിലൂടെ കുടുംബശ്രീക്ക് മാത്രം കോടികളുടെ വ്യാപാരമാണ് ഉണ്ടായത് എന്നും കുടുംബശ്രീയുടെ കച്ചവടത്തിൽ നിന്ന് നികുതി സർക്കാരിന് ലഭിക്കുമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

Also read:പാഠപുസ്തക വിവാദം; സര്‍ക്കാര്‍ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്: ഇ പി ജയരാജന്‍

നല്ല കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോൾ ശകുനം മുടക്കികളായി കുറച്ചുപേർ ഉണ്ടായിരിക്കും, അവർ അങ്ങനെ ചെയ്തുകൊണ്ടേയിരിക്കും എന്നും കേരളീയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നിലപാടിനെ കുറിച്ച് ഇ പി ജയരാജൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Also read:കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിക്കും: ഇ പി ജയരാജന്‍

അതേസമയം, സംസ്ഥാനത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ദില്ലിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാകും സമരം. മന്ത്രിമാരും ഇടത് എം പിമാരും പ്രതിഷേധത്തില്‍ പങ്കെടുക്കും. ജനുവരിയില്‍ പാര്‍ലമെന്റിന് മുന്നിലാകും പ്രതിഷേധം സംഘടിപ്പിക്കുകയെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

Also read:കേന്ദ്രം കേരളത്തിന് നല്‍കാനുള്ളത് 58,000 കോടി, യുഡിഎഫ് എംപിമാര്‍ മിണ്ടുന്നില്ല: ഇ പി ജയരാജന്‍

കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് അങ്ങേയറ്റം ശത്രുതയാണ് കാണിക്കുന്നത്. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എം പിമാര്‍ കേരളത്തിന്റെ ആവശ്യത്തിനുവേണ്ടി സംസാരിക്കുന്നില്ലെന്നും ഒരുമിച്ച് കേന്ദ്രത്തില്‍ നിവേദനം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം പോലും അവര്‍ അംഗീകരിച്ചില്ലെന്നും ഇ പി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ സംസ്ഥാനത്തോടുള്ള അവഗണനക്കെതിരെ ജനങ്ങളുടെ വികാരം ഉയര്‍ന്നുവരണം. കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള അവഗണനക്കെതിരെ വിപുലമായ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News