ജെയ്ക് കേരളത്തിന്റെ പ്രതീക്ഷ, പുതുപ്പള്ളിയിൽ ശക്തമായ രാഷ്ട്രീയ മത്സരം അരങ്ങേറും; ഇ പി ജയരാജൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രത്യേക സഹതാപത്തിന് സാധ്യതയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.മണ്ഡലത്തില്‍ ശക്തമായ രാഷ്ട്രീയ മത്സരം അരങ്ങേറുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് നല്ല ചെറുപ്പക്കാരനാണ്… കേരളത്തിന്റെ പ്രതീക്ഷയാണ്, ഉയര്‍ന്ന രാഷ്ട്രീയ നിലവാരം ഉള്ള നേതാവ്. സുശക്തമായ വിദ്യാര്‍ത്ഥി പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവാണ്. കരുത്തനായ യുവ സഖാവാണ്. പുതുപ്പള്ളിയില്‍ നിറഞ്ഞു നിന്ന ആളാണ്. ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനാണ്. ചിരിച്ചുകൊണ്ട് മാത്രമേ ജെയ്ക് സംസാരിക്കൂ, നല്ല വിജയസാധ്യതയാണ് ജെയ്ക്കിനുള്ളതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Also Read: വൈകാരികതയല്ല, ജനജീവിതവും വികസനവും പുതുപ്പള്ളിയില്‍ ചര്‍ച്ചയാകും: ജെയ്ക് സി തോമസ്

‘ഞങ്ങള്‍ക്ക് ഭയമില്ല. രാഷ്ട്രീയ മത്സരമല്ല എന്ന് പ്രഖ്യാപിച്ചത് കോണ്‍ഗ്രസാണ്. സഹതാപ തരംഗം ഉണ്ടാവുമെന്ന് കരുതുന്നില്ല. മത്സരിക്കാനേ പാടില്ല എന്ന് പറഞ്ഞ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സംഘടനാപരമായ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. പുതുപ്പള്ളിയിലേത് കേവലം വൈകാരിക ഘടകങ്ങളല്ല മറിച്ച് രാഷ്ട്രീയ പോരാട്ടമാണെന്ന് അദ്ദേഹം വ്യക്തമാക്കി.വികസനം ചർച്ച ചെയ്യുന്ന തെരഞ്ഞെടുപ്പാകും പുതുപ്പള്ളിയിലേത്, വികസന പ്രവർത്തനം അനുവദിക്കില്ല എന്ന അജണ്ടയാക്കിയ മുന്നണിയാണ് യുഡിഎഫ് എന്നും പുതുപ്പള്ളിയുടെ വികസന പിന്നാക്കാവസ്ഥ ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also Read: കേവലം വൈകാരിക ഘടകങ്ങളല്ല മറിച്ച് പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടമാണ് നടക്കുക; എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News