“ആര്‍എസ്എസ് ആക്രമണത്തിന് ഇരയായ എന്നെക്കുറിച്ച് കള്ളം പറയുന്നു”; കെ സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് കോണ്‍ഗ്രസ്സെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരളത്തിലെ മുസ്ലീം ലീഗ് നിരാശരാണ്. ലീഗിനെ കോണ്‍ഗ്രസ്സ് അപമാനിച്ചുവെന്നും ലീഗിന്റെ കൊടിയെ കോണ്‍ഗ്രസ് അധിക്ഷേപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Also Read : സന്ദേശ്ഖാലി ഭൂമി കയ്യേറ്റത്തിലും ലൈംഗിക അതിക്രമത്തിനും കേസെടുത്ത് സിബിഐ

കെ സുധാകരന്‍ തന്നെക്കുറിച്ച് പച്ചക്കള്ളം പറയുന്നുവെന്നും പല തവണ ആര്‍എസ്എസ് ആക്രമണത്തിന് ഇരയായ എന്നെക്കുറിച്ചാണ് സുധാകരന്‍ ഇത്തരത്തില്‍ കള്ളം പറയുന്നതെന്നും ജയരാജന്‍ പറഞ്ഞു. കെ സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സുധാകരനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News