വിനായകന്റെ അറസ്റ്റ്: നിയമവശങ്ങള്‍ നോക്കിയാണ് പൊലീസ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഇ പി ജയരാജന്‍

പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ച നടന്‍ വിനായകന്‍ അറസ്റ്റിലാവുകയും തുടര്‍ന്ന് ജാമ്യം ലഭിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഇ പി ജയരാജന്‍. നിയമവശങ്ങള്‍ നോക്കിയാണ് ഒരാള്‍ കുറ്റം ചെയ്താല്‍ പൊലീസ് ജാമ്യം അനുവദിക്കുന്നത്. പൊലീസ് നിയമവിരുദ്ധമായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ആരുടെയും രാഷ്ട്രീയം നോക്കി നിലപാട് സ്വീകരിക്കുന്ന നടപടികള്‍ സംസ്ഥാനത്ത് ഉണ്ടാകില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Also Read : ‘തമന്നയുടെ കാവാലയ്യ സ്‌റ്റെപ്പുകള്‍ വളരെ മോശം, ഇതിനൊന്നും സെന്‍സര്‍ഷിപ്പ് നല്‍കരുത്’: തുറന്നടിച്ച് മന്‍സൂര്‍ അലി ഖാന്‍

എറണാകുളം നോര്‍ത്ത് പൊലീസാണ് കഴിഞ്ഞ ദിവസം വിനായകനെ അറസ്റ്റ് ചെയ്തത്. വിനായകന്‍ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുമായി വഴക്കുണ്ടായതിനെത്തുടര്‍ന്ന് വിനായകന്‍ കലൂരിലെ തന്റെ ഫ്‌ലാറ്റിലേയ്ക്ക് പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പൊലീസെത്തി ഇരുവരുമായും സംസാരിച്ച ശേഷം മടങ്ങി.

എന്നാല്‍ ഇതില്‍ തൃപ്തനാവാതെ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിയ വിനായകന്‍, ബഹളമുണ്ടാക്കിയെന്ന് പൊലീസ് പറഞ്ഞു. ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിച്ചതുള്‍പ്പടെ അപമര്യാദയായി പെരുമാറിയതിന് പൊലീസ് വിനായകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

Also Read : സംസ്ഥാനത്ത് ഈ മാസം 31ന് സ്വകാര്യ ബസ് പണിമുടക്ക്

ലഹരിക്കടിമപ്പെട്ട് പൊതു സ്ഥലത്ത് നിയന്ത്രിക്കാനാകാതെ പെരുമാറുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് അന്യായമായി പെരുമാറുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് വിനായകനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം അറിഞ്ഞ് വിനായകന്റെ സുഹൃത്തുക്കളും അഭിഭാഷകനും പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. വിനായകനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിനായകനെ രാത്രി 10.30 ഓടെ പൊലീസ് ജാമ്യത്തില്‍ വിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News