സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം രാഷ്ട്രീയപാർട്ടി നേതാവ് എന്ന നിലയിൽ: ഇ പി ജയരാജൻ

ep jayarajan

സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം രാഷ്ട്രീയപാർട്ടി നേതാവ് എന്ന നിലയിൽ ആണെന്ന് ഇ പി ജയരാജൻ. എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയുമായി സഖ്യമുണ്ടാക്കുന്നത് അവരെ എതിർക്കാൻ കഴിയാത്തതു കൊണ്ടാണ്.ജമാഅത്ത് ഇസ്ലാമിയെ മുസ്ലിം ലീഗ് പ്രസിഡൻ്റുമാർ മുൻകാലത്ത് എതിർത്തിട്ടുണ്ട്. ആ നിലപാടിൽ നിന്ന് എന്താണ് ഇപ്പോൾ മുസ്ലീം ലീഗിന് സംഭവിച്ചത്.
അത് മുസ്ലിം ലീഗിന് ക്ഷീണമാണ് എന്നും ജമാഅത്ത് ഇസ്ലാമിയെ പിന്തുണയ്ക്കുന്നത് ആർഎസ്എസിന് കരുത്തേകുന്നതുപോലെയാണ് എന്നും ഇ പി ജയരാജൻ പറഞ്ഞു.

ALSO READ: അങ്കത്തട്ടിൽ കളരിക്കിറങ്ങിയ ചേകവരെ തൊടാൻ പാടില്ലെന്ന് പറയും പോലെ അസംബന്ധമാണ് രാഷ്ട്രീയക്കളരിയിൽ സജീവമായി നിൽക്കുന്ന സാദിഖലി തങ്ങളെ വിമർശിക്കാൻ പാടില്ലെന്നത്

അതേസമയം പാണക്കാട് സയ്യിദ് സാദിഖലി തങ്ങളെ വിമർശിക്കാൻ പാടില്ലെന്ന മട്ടിൽ വന്ന പ്രസ്താവനകളിൽ വിമർശനം ഉയർത്തി കെ ടി ജലീൽ എംഎൽഎയും. മുഖ്യമന്ത്രിയേയും എതിർ രാഷ്ട്രീയ പാർട്ടികളെയും സാദിഖലി തങ്ങൾ വിമർശിച്ചാൽ അതേ നാണത്തിൽ തങ്ങളെയും മുസ്ലിംലീഗിനെയും വിമർശിക്കുമെന്നും ഇങ്ങോട്ട് പറഞ്ഞാൽ അങ്ങോട്ട് പറയുന്നതും കേൾക്കേണ്ടി വരുംമെന്നും ജലീൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു . വിമർശിക്കപ്പെടരുത് എന്ന് നിർബന്ധമുണ്ടെങ്കിൽ വിമർശനം ക്ഷണിച്ചു വരുത്തുന്ന പ്രസ്താവനകളിൽ നിന്നും രാഷ്ട്രീയ പ്രചരണ പ്രവർത്തനങ്ങളിൽ നിന്നും സാദിഖലി തങ്ങൾ മാറി നിൽക്കുകയാണ് വേണ്ടത് എന്നും കെ ടി ജലീൽ എം എൽ എ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News