“എന്നും കഴിക്കുന്ന മരുന്ന് ഇന്ന് കഴിച്ചിട്ടില്ല, ഓര്‍മക്കുറവുണ്ടാകും, കെ സുധാകരന്‍ വൈകാതെ ബിജെപിയിലേക്ക് പോകും”; മറുപടിയുമായി ഇ പി ജയരാജന്‍

കെ സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കെ സുധാകരന്‍ എന്നും കഴിക്കുന്ന മരുന്ന് കഴിച്ചിട്ടില്ലെന്നും അതിനാല്‍ത്തന്നെ സുധാകരന് ഓര്‍മക്കുറവ് ഉണ്ടാകുമെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ക സുധാകരന്‍ വൈകാതെ ബിജെപിയിലേക്ക് പോകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് കോണ്‍ഗ്രസ്സെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മുസ്ലീം ലീഗ് നിരാശരാണ്. ലീഗിനെ കോണ്‍ഗ്രസ്സ് അപമാനിച്ചുവെന്നും ലീഗിന്റെ കൊടിയെ കോണ്‍ഗ്രസ് അധിക്ഷേപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Also Read : “തന്നെക്കുറിച്ച് പച്ചക്കള്ളം പറയുന്നു, ആര്‍എസ്എസ് ആക്രമണത്തിന് ഇരയായ എന്നെക്കുറിച്ചാണ് കള്ളം പറയുന്നത്”; കെ സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

കെ സുധാകരന്‍ തന്നെക്കുറിച്ച് പച്ചക്കള്ളം പറയുന്നുവെന്നും പല തവണ ആര്‍എസ്എസ് ആക്രമണത്തിന് ഇരയായ എന്നെക്കുറിച്ചാണ് സുധാകരന്‍ ഇത്തരത്തില്‍ കള്ളം പറയുന്നതെന്നും ജയരാജന്‍ പറഞ്ഞു. കെ സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സുധാകരനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News