‘കേരള യുവത്വത്തിൻ്റെ മനസിലെ ചെഗുവേരയാണ് പുഷ്പൻ, അവസാന നിമിഷം വരെ തൻ്റെ പ്രസ്ഥാനത്തെ ആദരവോടെ കണ്ടു’: ഇ പി ജയരാജൻ

കേരള യുവത്വത്തിൻ്റെ മനസിലെ ചെഗുവേരയാണ് പുഷ്പനെന്ന് ഇ പി ജയരാജൻ. ഉത്തമനായ കമ്യൂണിസ്റ്റ് സഖാവാണ് പുഷ്പൻ. തൻ്റെ പ്രസ്ഥാനത്തെ അവസാന നിമിഷം വരെ അദ്ദേഹം ആദരവോടെ കണ്ടുവെന്നും പുഷ്പൻ്റെ കരുത്ത് പാർട്ടിക്ക് ഊർജ്ജമാകട്ടെയെന്നും ഇ പി ജയരാജൻ പറഞ്ഞു. സഖാവ് പുഷ്പന്റെ സംസ്‌ക്കാരച്ചടങ്ങിന് ശേഷം നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ‘ഉജ്ജ്വല വിപ്ലവകാരിയുടെ ജീവിതം ഈ കാലഘട്ടത്തിലെ യുവജനങ്ങളുടെ പോരാട്ടത്തിന് ആവേശം പകരുന്നത്’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

അതേസമയം ഉജ്ജ്വല വിപ്ലവകാരിയുടെ ജീവിതം ഈ കാലഘട്ടത്തിലെ യുവജനങ്ങളുടെ പോരാട്ടത്തിന് ആവേശം പകരുന്നതാണെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പുഷ്പന്‍ 30 വര്‍ഷവും സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലായിരുന്നെന്നും പുഷ്പന്റെ ജീവിതം പാര്‍ട്ടിക്കുള്ള ഊര്‍ജ്ജ സ്രോതസാണെന്നും അദ്ദേഹം പറഞ്ഞു. പുഷ്പന്റെ വിടവ് നികത്തിയെടുത്ത് മുന്നോട്ട് പോകാന്‍ നമുക്ക് ആകുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: ‘പുഷ്പന്റെ രക്തസാക്ഷിത്വം അനീതിക്കെതിരായ പോരാട്ടത്തിനുള്ള കരുത്ത്’: എം വി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News