സുധാകരന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ്: ഇ പി ജയരാജന്‍

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെ സുധാകരന്റെ കാര്യത്തില്‍ കോണ്‍ഗ്രസാണ് തീരുമാനമെടുക്കേണ്ടതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഉയര്‍ന്ന നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല എന്നാണ് ചില നേതാക്കളുടെ പ്രതികരണം കാണുമ്പോള്‍ മനസ്സിലാവുന്നത്. ധാര്‍മ്മികമായി നിലപാട് സ്വീകരിക്കാന്‍ സുധാകരന്‍ തയ്യാറാവണമെന്നും ഇ പി ജയരാജന്‍ കൊച്ചിയില്‍ പറഞ്ഞു.

Also Read : ‘ഇന്‍വെസ്റ്റിഗേറ്റിംഗ് ഇന്‍ ഗേള്‍ ചൈല്‍ഡ്’; അമേരിക്കയില്‍ നാക്ക് പിഴച്ച് നരേന്ദ്രമോദി; വീഡിയോ

സുധാകരനെതിരെ ആരോപണം ഉന്നയിച്ചത് സര്‍ക്കാരോ പൊലീസോ അല്ല. പരാതി പൊലീസിന് ലഭിക്കുകയാണ് ചെയ്തത്. പരാതി ലഭിച്ചാല്‍ അന്വേഷിക്കാതിരിക്കാന്‍ പൊലീസിന് കഴിയില്ല. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരുടെ മൊഴിയെടുത്തു. തുടര്‍ന്ന് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുധാകരന്റെ അറസ്റ്റ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read : കോഴിക്കോട് നൂറിലധികം കോഴികളെ തെരുവ് നായകള്‍ കടിച്ചു കൊന്നു

രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഉയര്‍ന്ന നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. എല്ലാം മനസ്സിലാക്കുന്ന ജനങ്ങള്‍ തീരുമാനമെടുക്കുമെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News