റിജിത്തിന്റെ കൊലപാതകത്തിലൂടെ ഒരു കുടുംബത്തെയാണ് ആര് എസ് എസ് അനാഥമാക്കിയതെന്ന് ഇ പി ജയരാജന്. മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊല്ലാനാണ് പദ്ധതിയിട്ടതെന്നും ഇ പി ജയരാജന് ചൂണ്ടിക്കാട്ടി.
മകന്റെ വേര്‍പാടില്‍ മനംനൊന്ത് ഉരുകിയുരുകിയാണ് റിജിത്തിന്റെ അച്ഛന് മരിച്ചത്. റിജിത്തിനും അമ്മയും സഹോദരിയും ഉണ്ട്. ആര്‍എസ്എസ്സിന്റെയും കോണ്‍ഗ്രസ്സിന്റെയും അക്രമം മാധ്യമങ്ങള്‍ കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിലെ ഡിസിസി ട്രഷററുടേയും മകന്റേതും ഇരട്ടക്കൊലപാതകം തന്നെയാണെന്നും ഇ പി ജയരാജന് പറഞ്ഞു.
കണ്ണൂര്‍ കണ്ണപുരത്തെ വീട്ടിലെത്തിയാണ് ഇപി ജയരാജന് റിജിത്തിന്റെ കുടുംബാംഗങ്ങളെ കണ്ടത്. റിജിത്ത് വധക്കേസില്‍ ആര് എസ് എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചതിന് പിന്നാലെയായിരുന്നു ഇപിയുടെ സന്ദര്‍ശനം.
കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊപ്പെടുത്തിയ കേസിൽ 9 ആർ എസ് എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് എല്ലാ പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 7 ന് വിധിക്കും. ക്ഷേത്ര മുറ്റത്ത് ശാഖ നടത്തിയത് ചോദ്യം ചെയ്തതിൻ്റെ പേരിലായിരുന്നു കൊലപാതം.
കൊലപാതകം നടന്ന് 19 വർഷങ്ങൾക്ക് ശേഷമാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി കേസിൽ വിധി പറയുന്നത്. 10 പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള ഒൻപത് പ്രതികളും കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജഡ്ജി റൂബി കെ ജോസ് വിധിച്ചു.
Also Read : ആക്രമിച്ച ശേഷം മുഖത്ത് മുളകുപൊടി വിതറി; കോട്ടയത്ത് ഫിനാന്‍സ് സ്ഥാപനഉടമയെ ആക്രമിച്ച് പണം തട്ടി
ആർ എസ് എസ് ബിജെപി പ്രവർത്തകരായ വി വി സുധാകരൻ ,കൊത്തില താഴെ വീട്ടിൽ ജയേഷ് സി പി രഞ്ജിത്ത് ,പി പി അജീന്ദ്രൻ ,ഐ വി അനിൽകുമാർ,രാജേഷ് പി പി ,വി വി ശ്രീകാന്ത് ,വി വി ശ്രീജിത്ത്,ടി വി ഭാസ്കരൻ എന്നിവരാണ് പ്രതികൾ. രാഷ്ട്രീയ വൈരാഗ്യത്തിൻ്റെ പേരിലുള്ള ക്രൂരമായ കൊപോതകമാണ് റിജിത്തിൻ്റെതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ബി പി ശശീന്ദ്രൻ പറഞ്ഞു
2005 ഒക്ടോബർ 3 ന് രാത്രി 7.45 നായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് നടന്നു വരവേ ചുണ്ട തച്ചൻകണ്ടിയാൽ ക്ഷേത്രത്തിനടുത്ത് വച്ച് പ്രതികൾ പതിയിരുന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. റിജിത്തിന് ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരായ നികേഷ്, വികാസ്, വിമൽ എന്നിവർക്കും വെട്ടേറ്റു. കണ്ണൂരിൽ ആർ എസ് എസ് നടത്തിയ ക്രൂരമായ രാഷ്ട്രീയ കൊലപാതത്തിലൊന്നായിരുന്നു 25 വയസ്സുകാരനായ റിജിത്തിൻ്റെ കൊലപാതകം
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here