പിണറായി സര്‍ക്കാരിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്ര നീക്കം: ഇ പി ജയരാജന്‍

കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തിനോടുള്ള അവഗണനയ്‌ക്കെതിരെ രാജ്ഭവന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തി എല്‍ ഡി എഫ്. പിണറായി സര്‍ക്കാരിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്ര നീക്കം. വികസനത്തിന് തുരങ്കം വയ്ക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ വിമര്‍ശിച്ചു.

Also Read : മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപികക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി

കേരളത്തിന്റെ സമഗ്ര വികസനവും, ക്ഷേമ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നും, അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി കേരളത്തെ ഞെരുക്കുന്ന നടപടികളില്‍ നിന്നും പിന്‍മാറണമെന്നും ആവശ്യപ്പെട്ടായിരുന്നു സത്യാഗ്രഹ സമരം. പിണറായി സര്‍ക്കാരിലൂടെ സംസ്ഥാനത്ത് വലിയ പുരോഗതി ഉണ്ടായി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് വികസനം തടയാന്‍ ബിജെപി ശ്രമിക്കുന്നു.

Also Read : കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തിവെച്ച് ഇന്ത്യ

ഈ പുരോഗതിയെ യുഡിഎഫും ബിജെപിയും ഭയക്കുന്നതായും സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. കേരളം കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോയിരുന്നില്ലെങ്കില്‍ വന്ദേ ഭാരത് ലഭിക്കുമായിരുന്നില്ല. കുറച്ചുകൂടി വേഗതയിലുള്ള ട്രെയിന്‍ ആയിരുന്നെങ്കില്‍ എന്നതായി ജനങ്ങളുടെ ഇപ്പോഴത്തെ ആവശ്യം.

അതാണ് കേരളം മുന്നോട്ടുവെച്ച കെ റെയില്‍ പദ്ധതിയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. ഘടകകക്ഷി നേതാക്കളും കേന്ദ്ര നയത്തെ വിമര്‍ശിച്ചു. എല്‍ഡിഎഫിന്റെ സംസ്ഥാന നേതാക്കളും തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളുമാണ് സത്യാഗ്രഹ സമരത്തിന്റെ ഭാഗമായത്.

കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തിനോടുള്ള അവഗണനയ്ക്കും തെറ്റായ നയങ്ങള്‍ക്കെതിരായ എല്‍ഡിഎഫിന്റെ രാജ്ഭവന് മുന്നിലെ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ.പി ജയരാജന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News