വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ചതിൻ്റെ സൂത്രധാരൻ സുഹൈൽ ഷാജഹാൻ: ഇ പി ജയരാജൻ

വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ചതിന്റെ സൂത്രധാരൻ എ കെ ജി സെന്റർ ആക്രമണത്തിന് അറസ്റ്റിലായ സുഹൈൽ ഷാജഹാനെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ആക്രമണം നടന്നപ്പോൾ വിമാനത്തിൽ സുഹൈൽ ഷാജഹാൻ ഉണ്ടായിരുന്നു. എ കെ ജി സെൻ്റർ ആക്രമണക്കേസിൽ പിടിയിലായപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. പത്രത്തത്തിൽ ഫോട്ടോ കണ്ടപ്പോഴാണ് രണ്ടും ഒരാളാണെന്ന് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഹാത്രസ് ദുരന്തം നിര്‍ഭാഗ്യകരം, ഭോലെ ബാബയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: ഡോ. ജോണ്‍ബ്രിട്ടാസ് എംപി

എകെജി സെന്റര്‍ ആക്രമണ കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി സുഹൈല്‍ ഷാജഹാൻ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ദില്ലി വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ പൊലീസ് പിടിയിലായത്. മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും കെ സുധാകരന്റെ അടുത്ത അനുയായിയുമായ സുഹൈല്‍ ഷാജഹാന്‍ കേസിലെ രണ്ടാം പ്രതിയാണ്.

Also Read: എൻ എച് 66 യാഥാർഥ്യമാക്കാനുള്ള ഇടപെടൽ സംസ്ഥാന സർക്കാർ നടത്തിവരുകയാണ്: മന്ത്രി പി എ മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News