സരിൻ ഉത്തമനായ സ്ഥാനാർഥി എന്ന് ഇ പി ജയരാജൻ. ജനസേവനത്തിന് വേണ്ടി ജോലി രാജിവെച്ച ചെറുപ്പക്കാരനാണ് ഡോ.പി.സരിൻ എന്നും മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.
എം ബി ബി എസ് കഴിഞ്ഞ് സിവില്‍ സര്‍വീസ് ആഗ്രഹിച്ചു, പ്രവര്‍ത്തിച്ചു. ഉയര്‍ന്ന തസ്തികയില്‍ ജോലി കിട്ടി
ജനസേവനത്തിന്‍റെ വഴി ആഗ്രഹിച്ചു. അദ്ദേഹത്തിന്‍റെ മനസ്സ് ഇടതുപക്ഷ മനസ്സായിരുന്നു, അപൂര്‍വ്വമായ സംഭവമാണ് സരിന്‍റെ രാജിയും പൊതുപ്രവര്‍ത്തനവും എന്നും ജയരാജൻ വ്യക്തമാക്കി.
സരിൻ വിശ്വസിച്ച കോൺഗ്രസ് വര്‍ഗീയ കക്ഷികളോട് കൂട്ടു കൂടിയതിന്‍റെ അടിസ്ഥാനത്തില്‍ വലതുപക്ഷ രാഷ്ട്രീയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് ഇടതുപക്ഷത്ത് എത്തിയത്. ഏറ്റവും യോഗ്യനായ സ്ഥാനാര്‍ത്ഥിയാണ് ഡോ.പി.സരിൻ എന്നും പാലക്കാട് വികസന മുരടിപ്പ് മാറ്റാൻ, ഐശ്വര്യ സമ്പന്നമാക്കാൻ അദ്ദേഹം ശ്രമിക്കുന്നു,പിന്നാലെ നടന്ന് സ്ഥാനമാനം നേടലല്ല ജനസേവനം, പുതിയ പാലക്കാട് കെട്ടിപ്പടുക്കാനുള്ള പ്രതീക്ഷയുമായാണ് സരിൻ ജനവിധി തോടുന്നത്,പാലക്കാട്ടെ ജനങ്ങളുടെ മഹാഭാഗ്യമായാണ് കാണുന്നത്, സരിൻ ജയിക്കും, എല്ലാവരും അതാണ് ആഗ്രഹിക്കുന്നത് എന്നും ജയരാജൻ പറഞ്ഞു.
എന്‍റെ ആത്മകഥ ഞാൻ ഇപ്പോഴും എഴുതി കൊണ്ടിരിക്കുന്നു,ആര്‍ക്കും പ്രസാധന ചുമതല കൊടുത്തിട്ടില്ല
ഡി.സിയും മാതൃഭൂമിയും സമീപിച്ചിരുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു.കൂലിക്ക് എഴുതിക്കുന്നില്ല, ഞാനാണ് എഴുതുന്നത്.എന്‍റെ പുസ്തകം പ്രസിദ്ധീകരിക്കാൻ എനിക്കേ അവകാശമുള്ളു. ഞാൻ ആരേയും ചുമതലപ്പെടുത്തിയില്ല, ഞാൻ എഴുതിയ എന്‍റെ ആത്മകഥ ഉടൻ വരും.വഴി വിട്ട എന്തോ നടന്നതായി സംശയിക്കുന്നു. ഡിജിപിക്ക് പരാതി നല്‍കി,ചാനലില്‍ വരുന്ന ഒന്നും എന്‍റെ ബുക്കില്‍ ഞാൻ എഴുതിയതല്ല, ടൈംസ് ഓഫ് ഇന്ത്യ ഒന്നാം പേജില്‍ വന്നതിന് പിന്നില്‍ വലിയ ഗൂഢാലോചന സംശയിക്കുന്നു, തെരഞ്ഞെടുപ്പ് ദിവസം പുറത്തുവന്നത് ആസൂത്രിതമെന്നും അദ്ദേഹം പറഞ്ഞു.
ഇത് ആദ്യത്തെ കാര്യമല്ല. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലുമുണ്ടായി,ഒന്നര കൊല്ലം മുമ്പ് ജവദേത്ക്കര്‍ കാണാൻ വന്നത് തെരഞ്ഞെടുപ്പ് ദിവസം വാര്‍ത്തയാക്കിയത് ആസൂത്രിതമായിരുന്നു,ചാനലില്‍ പ്രക്ഷേപണം നടത്തിയ ഒരു ഭാഗവും ഞാൻ എഴുതിയതല്ല. ഡി.സി.ബുക്സിനെ വിളിച്ചു.ഭാഷാശുദ്ധി വരുത്താൻ കൊടുത്ത ആളോട് പരിശോധിക്കാൻ പറഞ്ഞിട്ടുണ്ട്,നിരവധി കള്ളവോട്ടാണ് പാലക്കാട് ചേര്‍ത്തിരിക്കുന്നത്.ആത്മകഥ എഴുതാൻ അവകാശമുണ്ട്. പ്രസിദ്ധീകരിക്കും മുമ്പ് പാര്‍ട്ടി അനുമതി വേണം.ഞാൻ എഴുതി കഴിഞ്ഞിട്ടില്ല എന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here