‘കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം; ഷംസീറിന്റെ പ്രസംഗം വിശ്വാസങ്ങളെ വൃണപ്പെടുത്തുന്നതല്ല’: ഇ പി ജയരാജന്‍

എ എന്‍ ഷംസീറിന്റെ പ്രസംഗം വിശ്വാസങ്ങളെ വൃണപ്പെടുത്തുന്നതല്ലെന്നും മുസ്ലീമായതുകൊണ്ടാണ് ഷംസീറിനെ സംഘപരിവാര്‍ കടന്നാക്രമിക്കുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. യുവമോര്‍ച്ച മോര്‍ച്ചറിയിലാകും എന്നത് പി ജയരാജന്‍ ഉപയോഗിച്ച ഒരു ഭാഷാ പ്രയോഗം മാത്രമാണെന്നും ഇ പി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

Also read- ആഷസ് ടെസ്റ്റിനിടെ റിക്കി പോണ്ടിംഗിന് നേരെ ഇംഗ്ലണ്ട് ആരാധകരുടെ മുന്തിരിയേറ്

എ എന്‍ ഷംസീര്‍ ജനങ്ങളുടെ അംഗീകാരം നേടിയ ജനപ്രതിനിധിയും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സ്പീക്കറുമാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. ഇതാണ് സംഘപരിവാറിനെ വിറളി പിടിപ്പിക്കുന്നത്. വിശ്വാസങ്ങളെ ഹനിക്കുന്ന ഒരു കാര്യവും ഷംസീര്‍ പറഞ്ഞിട്ടില്ല. ഷംസീര്‍ മുസ്ലീമാണെന്ന ഒറ്റക്കാരണം കൊണ്ടാണ് ഒറ്റതിരിഞ്ഞ ആക്രമണമുണ്ടാകുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

ആര്‍എസ്എസിന്റെ വധശ്രമം നേരിട്ടയാളാണ് പി ജയരാജന്‍. ഷംസീറിന്റെ കൈവെട്ടുമെന്ന് യുവമോര്‍ച്ച നേതാവ് പറഞ്ഞപ്പോള്‍ പി ജയരാജന് മറുപടി നല്‍കാതിരിക്കാനാകില്ല. പി ജയരാജന്‍ നടത്തിയത് പ്രാസഭംഗി ഉപയോഗിച്ചുള്ള ഒരു ഭാഷാ പ്രയോഗം മാത്രമാണ്. തെറ്റായ പ്രചാരണം നടത്തി കലാപത്തിന് കോപ്പ് കൂട്ടുന്നത് ആര്‍ എസ് എസ് ആണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Also read- ആലുവയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയി

കേരളത്തില്‍ ഇപ്പോള്‍ സമാധാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അത് നിലനിര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. വര്‍ഗീയ ഭിന്നിപ്പും വിദ്വേഷ പ്രചരണം നിര്‍ത്തി യുവമോര്‍ച്ച യുവജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്യണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News