ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് അപമാനം, കേന്ദ്രം ഗവർണറെ അടിയന്തിരമായി തിരിച്ചു വിളിക്കണം; ഇ പി ജയരാജൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് അപമാനമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ഗവർണറെ ഓർത്ത് നാട് ലജ്ജിച്ചു തല താഴ്ത്തുകയാണെന്നും ഗവർണർക്ക് എന്തോ സംഭവിച്ചിട്ടുണ്ട് എന്നും ഇ പി ജയരാജൻ പറഞ്ഞു. റോഡിലിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ പ്രതികരിക്കുകയായിരുന്നു ഇ പി ജയരാജൻ.

ALSO READ: ഇൻ്റർനാഷണൽ സ്പോർട്സ് സമ്മിറ്റിന് സമാപനം

ഗവർണർ പദവി സംസ്ഥാനത്തിന് ആവശ്യമില്ലാത്തതെന്നും ഗവർണർ റോഡിൽ തന്നെ ഇരിക്കുന്നതാണ് നല്ലതെന്നും ഇ പി ജയരാജൻ പറഞ്ഞു.വിദ്യാർത്ഥികളുടെ പ്രതിഷേധം ജനങ്ങളുടെ പ്രതിഷേധമായി മാറുമെന്നും അദ്ദേഹം പറഞ്ഞു .ഗവർണർ റോഡ് തടസ്സപ്പെടുത്തിയത് നിയമ ലംഘനമാണെന്നും കേരളമായത് കൊണ്ടാണ് സുരക്ഷിതമായി റോഡിൽ ഇരിക്കാൻ കഴിഞ്ഞതെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

അമിത് ഷായെ വിളിക്കാൻ പറഞ്ഞത് അൽപ്പത്തരമാണെന്നും ഒരു കുടയും ഇടയ്ക്ക് വെള്ളവും കൊടുത്താൽ മതിയെന്നും കേസെടുക്കണമെന്ന് നിർദ്ദേശം കൊടുക്കാൻ ഗവർണർക്ക് അധികാരമില്ല എന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

കേന്ദ്രം ഗവർണറെ അടിയന്തിരമായി തിരിച്ചു വിളിക്കണം എന്നും അദ്ദേഹം പറഞ്ഞു. റോഡിൽ നിന്നാണോ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും വിളിക്കേണ്ടത് എന്നും ഇ പി ജയരാജൻ ചോദിച്ചു. ഗവർണർ കേരളത്തിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് എന്നും പ്രതിപക്ഷ നേതാവിൻ്റെ ഉപദേശം ഗവർണർക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം എന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

ALSO READ: ഗവർണറുടെ പ്രതിഷേധ നാടകം; പരിഹസിച്ച് മന്ത്രി ശിവൻകുട്ടിയും മേയർ ആര്യയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News