പാര്‍ട്ടിക്കെതിരെ അധിക്ഷേപങ്ങള്‍ ചൊരിയാന്‍ തുടങ്ങിയാല്‍ അതിനെ വകവെച്ച് തരില്ല: ഇ പദ്മാക്ഷന്‍

പാര്‍ട്ടിക്കെതിരെ അധിക്ഷേപങ്ങള്‍ ചൊരിയാന്‍ തുടങ്ങിയാല്‍ അതിനെ വകവെച്ച് തരില്ലെന്ന് സിപിഐഎം
നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ പദ്മാക്ഷന്‍. നിലമ്പൂരില്‍ സിപിഐഎം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി വി അന്‍വര്‍ അപവാദങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇത്തരം നിലപാടുമായി മുന്നോട്ട് പോകുന്നവരോട് സഹകരിക്കാനാകില്ല എന്ന നിലപാട് പാര്‍ട്ടിക്ക് സ്വീകരിക്കേണ്ടി വന്നു. ഈ ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്നാണ് പാര്‍ട്ടി നിലപാട്.

ALSO READ:നെഹ്‌റു ട്രോഫി വിവാദം; ഹൈക്കോടതിയെ സമീപിക്കുമെന്ന് കുമരകം ടൗണ്‍ ബോട്ട് ക്ലബ്

അന്‍വര്‍ തന്റെ ഗൂഢാലോചനയുമായി മുന്നോട്ട് പോകുന്നു. അന്‍വര്‍ അവകാശപ്പെട്ടത് നിലമ്പൂരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും അണികളും അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരക്കും എന്നായിരുന്നു. അന്‍വറിന്റെ പാര്‍ട്ടിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നാരും പോകില്ല എന്ന് തീരുമാനിച്ചത് ആണ്. അന്‍വറിനെ നെഞ്ചോട് ചേര്‍ത്ത് കൊണ്ട് നടന്നിട്ടുണ്ട്. പക്ഷേ പാര്‍ട്ടിക്ക് എതിരെ അധിക്ഷേപങ്ങള്‍ ചൊരിയാന്‍ തുടങ്ങിയാല്‍ അതിനെ വകവെച്ച് തരില്ല- അദ്ദേഹം പറഞ്ഞു.

ALSO READ:‘കള്ളി പൊളിയുമെന്നായപ്പോള്‍ വാലും ചുരുട്ടി ഓടി’; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കെ ടി ജലീല്‍ എം എല്‍ എ

നിലമ്പൂരിലെ വികസനങ്ങള്‍ ഇടതുപക്ഷ സര്‍ക്കാര് കൊണ്ടുവന്നത് ആണ്, പുത്തന്‍ വീട്ടില്‍ തറവാട്ടില്‍ നിന്ന് കൊണ്ടുവന്നതല്ല. മാസങ്ങളോളം ആഫ്രിക്കയില്‍ പോയി കിടക്കുമ്പോഴും അന്‍വറിനെ സംരക്ഷിച്ചത് നിലമ്പൂരിലെ സാധാരണക്കാരായ സഖാക്കള്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here