ഊട്ടിയിൽ പ്രവേശന ഫീസ് മൂന്നിരട്ടി; ഇ പാസ് സംവിധാനം നാളെ മുതൽ

പ്രവേശനത്തിനായി ഇ-പാസ് വേണമെന്ന തീരുമാനം വന്നതോടെ നീലഗിരിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ കുറവ്. ഉദ്യാനങ്ങളിലെ പ്രവേശന ഫീസിൽ മൂന്ന് ഇരട്ടി വർധനവാണ് വരുത്തിയത്. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയിരുന്ന ഇവിടെ വലിയ തോതിലുള്ള കുറവാണ് വന്നിരിക്കുന്നത്.

ALSO READ: ഝാര്‍ഖണ്ഡില്‍ മന്ത്രിയുടെ വീട്ടുസഹായിയുടെ വീട്ടില്‍ നിന്നും ഇ ഡി പിടിച്ചെടുത്തത് 25 കോടി രൂപ; ഞെട്ടിക്കുന്ന വീഡിയോ

അവധി ദിനമായ ശനി, ഞായർ ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്താറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ഊട്ടിയിലെവിടെയും എവിടെയും തിരക്ക് അനുഭവപ്പെട്ടില്ല. നാളെ മുതലാണ് ഇ പാസ് നിലവിൽ വരുന്നത്. ഇ-പാസിന് ഫീസ് ഈടാക്കില്ല. ഇ- പാസ് ഉള്ളവർക്ക് മാത്രമായിരിക്കും ചെക്ക്പോസ്റ്റിൽ അനുമതി ലഭിക്കുക. പാസില്ലാത്തവരെ ചെക്ക് പോസ്റ്റ് കടത്തി വിടില്ല. മേയ് 7 മുതൽ ജൂൺ 30 വരെയാണ് ഇ-പാസ് രെജിസ്ട്രേഷൻ നിർബന്ധമാക്കിയിരിക്കുന്നത്.

ALSO READ: ഝാര്‍ഖണ്ഡില്‍ മന്ത്രിയുടെ വീട്ടുസഹായിയുടെ വീട്ടില്‍ നിന്നും ഇ ഡി പിടിച്ചെടുത്തത് 25 കോടി രൂപ; ഞെട്ടിക്കുന്ന വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News