കോഴിക്കോട് നാദാപുരം തണ്ണീർ പന്തലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് തടഞ്ഞ് നിർത്തി ജീവനക്കാരെ മർദിച്ചു. ഡ്രൈവർ ഹരികൃഷ്ണൻ, കണ്ടക്ടർ സിജിൻ എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച്ച് വൈകുന്നേരമാണ് സംഭവമുണ്ടായത്. തണ്ണീർ പന്തലിന് അടുത്ത് സി സി മുക്കിലാണ് സംഭവം. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് ഒരു സംഘം ഇവരെ മർദ്ധിച്ചത്. യാത്രക്കാരുടെ മുന്നിൽ വെച്ച് അസഭ്യവർഷവും ഭീഷണിയും മുഴക്കിയാണ് അക്രമം നടത്തിയത്. പരിക്കേറ്റവർ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. കണ്ണിന് പരിക്കേറ്റ കണ്ടക്ടറെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. മര്ദനത്തിനിരയായവർ നാദാപുരം പൊലീസിൽ പരാതി നൽകി.
Also Read; കെഎസ്യു നേതാവ് കഞ്ചാവുമായി പിടിയിൽ; അറസ്റ്റിലായത് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി റിസ്വാൻ പാലമൂടൻ
അതേസമയം, കാസര്‍കോഡ് ബന്തിയോട് കാറില്‍ ആയുധങ്ങളുമായെത്തിയ കര്‍ണാടക സ്വദേശി പൊലീസിന്റെ പിടിയിലായി. വടിവാളും കത്തികളുമാണ് പിടികൂടിയത്. ബന്തിയോട്- പെര്‍മുദെ റോഡില്‍ ഗോളിനടുക്കയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആയുധങ്ങളുമായി കര്‍ണാടക സ്വദേശിയെ അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ കാര്‍ വേഗത്തില്‍ മുന്നോട്ടു പോയി. വാഹനം പിന്തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു. യുവാവിനെ ചോദ്യം ചെയ്തെങ്കിലും ആദ്യഘട്ടത്തിൽ കാര്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ല.
സംശയം തോന്നി കാറിനകത്തു പരിശോധിച്ചപ്പോഴാണ് കാറിന്റെ മാറ്റിന് അടിയില്‍ ഒളിപ്പിച്ച നിലയില്‍ വടിവാള്‍ കണ്ടെത്തിയത്. ഡിക്കിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കത്തികള്‍. തുടര്‍ന്ന് കയ്യുറകളും മുഖം മൂടിയും കണ്ടെത്തി. കാറിലുണ്ടായിരുന്ന ബണ്ട്വാള്‍ സ്വദേശി ആദി ജോക്കിന്‍ കാസ്റ്റിലിനോയെ അറസ്റ്റ് ചെയ്തു. ആയുധ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here