മണിപ്പൂരിന്റെ ഉള്‍ഗ്രാമങ്ങളില്‍ പലയിടത്തും സംഘര്‍ഷ സാധ്യത തുടരുന്നു. സമാധാനം പുന:സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇതിനിടെ മണിപ്പുരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഭാഗികമായി പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച് മണിപ്പുര്‍ ഹൈക്കോടതി രംഗത്തെത്തി.
Also Read: സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപണം;15 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്തു
ഒപ്ടിക്കല്‍ ഫൈബര്‍ കണക്ഷന്‍ ഉള്ളവര്‍ക്കും ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകളിലും സേവനം പുനസ്ഥാപിക്കാനാണ് എന്‍.ബിരേന്‍ സിങ്ങ് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചത്. മേയ് മൂന്നിന് ആരംഭിച്ച വംശീയ കലാപത്തെ തുടര്‍ന്നാണ് മണിപ്പുരില്‍ ഇന്റര്‍നെറ്റ് സേവനം സര്‍ക്കാര്‍ റദ്ദാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here