പൊതുജനങ്ങളുടെ സുരക്ഷ; ഇ- സ്കൂട്ടറുകൾക്ക് ഇവിടങ്ങളിൽ നിരോധനം

പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ദുബായിൽ മെട്രോ, ട്രാം എന്നിവിടങ്ങളിൽ ഇ- സ്കൂട്ടറുകൾ നിരോധിച്ചു. ദുബായ് ആർടിഎയുടെ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാർച്ച് ഒന്നുമുതൽ മെട്രോ, ട്രാം ട്രെയിനുകളിൽ ഇ-സ്കൂട്ടറുകൾ നിരോധിച്ചു എന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ഈ നിരോധനം എന്നാണ് വിവരം.

ALSO READ: കളമശ്ശേരി മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പുതിയ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യ ആവശ്യങ്ങൾക്കുമായി 18.64 കോടിയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്: മന്ത്രി പി രാജീവ്

ദുബായിൽ കൂടുതലായിട്ടും ആളുകൾ ഇ- സ്കൂട്ടറുകൾ ആണ് ഉപയോഗിക്കുന്നത്. അതേസമയം ഇ -സ്കൂട്ടറുകൾക്ക് വിലക്ക് വന്നതറിയാതെ നിരവധിയാളുകളാണ് ഇതുമായി എത്തിയത്. സെക്യൂരിറ്റി ഉദ്യോഗസ്ഥർ ആണ് നിരോധനത്തിന്റെ വിവരം അറിയിച്ചത്. തുടർന്ന് പലരും സൈക്കിളിന് അനുവദിച്ച പാർക്കിങ് സ്ഥലത്ത് ഇ- സ്കൂട്ടർ സൂക്ഷിച്ച് മെട്രോയിൽ യാത്ര തുടരുകയായിരുന്നു. എന്നാൽ യാത്രക്കായി ഇ- സ്കൂട്ടറിനെ ആശ്രയിക്കുന്നവർക്ക് നിരോധത്തോടെ വേറെ വഴികൾ നോക്കേണ്ടിവരും.

ALSO READ: പേരില്‍ ഇനി ‘ഭാരതം’ ഇല്ല; ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’ മാത്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News