മണിപ്പൂര്‍ സംഘര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി.വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.സംസ്ഥാനത്തെ വംശിയ ആക്രമം തടയാന്‍ സ്വീകരിച്ച നടപടികള്‍,അക്രമ ബാധിതര്‍ക്ക് യുള്ള പുനരധിവാസ ക്യാമ്പുകള്‍ക്കായി സ്വീകരിച്ച നടപടികള്‍ സേനയെ വിന്യാസം നിലവിലെ ക്രമസമാധാന നില എന്നിവ ഉള്‍പ്പെടുത്തി വേണം റിപ്പോര്‍ട്ട് നല്‍കുവാനെന്നും സുപ്രീംകോടതി അറിയിച്ചു.
Also Read: മണിപ്പൂര്‍ കലാപം: കായംങ്കുളത്ത് ക്രൈസ്തവ സഭകള്‍ സമാധാന പ്രാർത്ഥനാ ദിനം ആചരിച്ചു
വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല് തുഷാര്‍ മേത്ത പറഞ്ഞു.മണിപ്പൂരില്‍ സ്ഥിതിഗതികള്‍ ശാന്തമായി വരുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു.കേസ് തിങ്കളാഴ്ച പരിഗണിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here