വില്ലനായത് സവാളയോ? മക്ഡൊണാള്‍ഡ്സ് ബര്‍ഗറില്‍ നിന്നും ഭക്ഷ്യവിഷബാധ; ഒരാള്‍ മരിച്ചു

ആഗോള ഫാസ്റ്റ്ഫുഡ് ശൃംഖലായ മക്‌ഡൊണാള്‍ഡ്‌സില്‍ നിന്നുള്ള ബര്‍ഗര്‍ കഴിച്ച് യുഎസില്‍
ഒരാള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. മക്‌ഡൊണാള്‍ഡ്‌സിന്റെ ക്വാര്‍ട്ടര്‍ പൗണ്ടര്‍ ഹാംബര്‍ഗറില്‍ നിന്നും
ഇ കോളി ബാക്ടീരിയ ബാധയേറ്റ് നിരവധി പേര്‍ ആശുപത്രിയിലാണ്. ബര്‍ഗറില്‍ ഉപയോഗിച്ച സവാളയില്‍ നിന്നുമാണ് ഇ കോളി ബാധയുണ്ടായതാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

ALSO READ: നേമം സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ പാര്‍ട്ടി പരിശോധിക്കുന്നു, ഭരണസമിതി കുറ്റക്കാരെന്ന് കണ്ടാല്‍ കര്‍ശന നടപടി: അഡ്വ.വി.ജോയി എം.എല്‍.എ

ബര്‍ഗര്‍ കഴിച്ച ഡസനോളം പേര്‍ ആശുപത്രിയിലായെന്നാണ് യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചത്. കഴിഞ്ഞമാസം അവസാനത്തോടെയാണ് ഇ കോളി ബാധ ആരംഭിച്ചത്. ഇതിപ്പോള്‍ പത്തോളം പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന പത്തുപേരുള്‍പ്പെടെ 49ഓളം ഭക്ഷ്യവിഷബാധ കേസുകളില്‍ എല്ലാവരും മക്‌ഡൊണാള്ഡ്‌സില്‍ നിന്നും ഭക്ഷണം കഴിച്ചവരാണ്. ഇവരിലെല്ലാം ഒരേ ഇ കോളി തന്നെയാണ് പരിശോധനയില്‍ കണ്ടെത്തിയതും.

കൊളറാഡോ, നെബ്രാസ്‌ക എന്നിവിടങ്ങളിലാണ് നിരവധി പേര്‍ക്ക് ഇ കോളി ബാധയേറ്റത്. കൊളറാഡോയില്‍ നിന്നുള്ള പ്രായമായ വ്യക്തിയാണ് മരിച്ചത്. ആരോഗ്യവകുപ്പിന്റെ ഇടപെടല്‍ വന്നതോടെ മക്‌ഡൊണാള്‍ഡ്‌സിന്റെ ഓഹരികള്‍ ആറുശതമാനത്തിലേറെ ഇടിഞ്ഞിട്ടുണ്ട്.

ALSO READ: അമിതമായാൽ ‘ജലവും’ വിഷം; നിങ്ങൾ ആവശ്യത്തിലധികം വെള്ളം കുടിക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലില്‍ സാധാരണയായി കാണപ്പെടുന്ന ഒരു തരം ബാക്ടീരിയയാണ് ഇ കോളി. സാധാരണയായി ഇവയില്‍ ഭൂരിഭാഗവും നിരുപദ്രവകാരികളാണെങ്കിലും ചിലത് ഗുരുതരമായ ഭക്ഷ്യജന്യ രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. സവാളയില്‍ നിന്നാണ് ബാക്ടീരിയ ബാധ ഉണ്ടായതെന്ന് സംശയമുയര്‍ന്നതോടെ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ക്വാര്‍ട്ടര്‍ പൗണ്ടറിന്റെ വില്‍പന താല്‍കാലികമായി നിര്‍ത്തിയിട്ടുണ്ട്. സവാള കൂടാതെ ബര്‍ഗറില്‍ ഉപയോഗിക്കുന്ന ബീഫും സംശയനിഴലിലാണ്. ഇ കോളി O157ാണ് രോഗബാധ ഉണ്ടാക്കിയത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള ഒരു കുട്ടിയുള്‍പ്പെടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News