ഗാന്ധിജിയും രക്തസാക്ഷിയാണ്; അദ്ദേഹം പാലത്തിൽ നിന്നും വീണ് മരിച്ചതാണോ ?: ഇ.പി.ജയരാജൻ

രക്തസാക്ഷികളെ അധിക്ഷേപിച്ച തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പ്ലാംപാനിക്ക് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ്റെ മറുപടി. ഗാന്ധിജിയും രക്തസാക്ഷിയാണ്. അദ്ദേഹം പാലത്തിൽ നിന്ന് വീണ് മരിച്ചതാണോ ?എന്നും ജയരാജൻ ചോദിച്ചു.ഇപി ജയരാജൻ. ഉന്നത സ്ഥാനത്തിരിക്കുന്ന മഹദ് വ്യക്തിയാണ് ബിഷപ്പ്. അങ്ങനെയൊരാളിൽ നിന്ന് പ്രതിക്ഷിക്കാനാവാത്ത പ്രസ്ഥാവന യാണ് ഉണ്ടായത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രക്തസാക്ഷികളെ ആദരവോടെ കാണുന്നതാണ് സമൂഹത്തിൻ്റെ സംസ്കാരം. രക്തസാക്ഷികളെ ഇങ്ങനെ അപമാനിക്കാൻ എന്താണ് കാരണമെന്ന് മനസ്സിലാകുന്നില്ല. ആർച്ച് ബിഷപ്പ് അങ്ങനെ പ്രതികരിക്കാൻ പാടില്ലായിരുന്നു എന്നും ജയരാജൻ പറഞ്ഞു.

രാഷ്ട്രീയ രക്തസാക്ഷികൾ കണ്ടവനോട് അനാവശ്യമായി കലഹിക്കാൻ പോയി വെടിയേറ്റ് മരിച്ചവരാണെന്നും ചിലർ സമരത്തിന് പോയി പോലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് തെന്നിവീണ് മരിച്ചവരാണെന്നുമായിരുന്നു ബിഷപ്പിന്റെ പരാമർശം.കണ്ണൂർ ചെറുപുഴയിൽ കെസിവൈഎം യുവജന ദിനാഘോഷത്തിലായിരുന്നു ബിഷപ്പിന്റെ വിവാദ പ്രസംഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News