പരുന്തിന്റെ വീക്ഷണത്തിൽ ഖത്തറിന്റെ ആകാശദൃശ്യം; ശ്രദ്ധേയമായ വീഡിയോ പുറത്തിറക്കി ടൂറിസം വകുപ്പ്

‘ത്രൂ ദ ഐസ് ഓഫ് എ ഫാല്‍ക്കണ്‍’ എന്ന പേരില്‍ ഖത്തറിന്റെ മനോഹരമായ ഭൂപ്രദേശങ്ങളുടെ ആകാശദൃശ്യങ്ങളുടെ വീഡിയോ പുറത്തിറക്കി ടൂറിസം വകുപ്പ്. ദേശീയ പക്ഷിയായ ഫാല്‍ക്കണിന്റെ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോഴുള്ള ഖത്തറിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഖത്തര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനമേകാനാണ് വീഡിയോ പുറത്തിറക്കിയതെന്ന് ഖത്തര്‍ ടൂറിസം സിഒഒ ബെര്‍ത്തോള്‍ഡ് ട്രെങ്കല്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. സഹിഷ്ണുതയുടെയും വീര്യത്തിന്റെയും പ്രതീകമായ പരുന്ത് ഖത്തറിന്റെ പ്രകൃതിദത്തവും ചരിത്രപരവും ആധുനികവുമായ ദൃശ്യങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്ന വിധത്തിലാണ് ചിത്രീകരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യമായാണ് ഖത്തര്‍ ടൂറിസം ഇത്തരത്തിലുള്ള വീഡിയോ പുറത്തിറക്കുന്നത്. ഫാല്‍ക്കണ്‍ പറന്നുയരുമ്പോള്‍ ദൃശ്യ യാത്ര ആരംഭിക്കുന്നു. കാഴ്ചക്കാര്‍ക്ക് ഖത്തറിന്റെ വൈവിധ്യമാര്‍ന്ന പ്രകൃതിദൃശ്യങ്ങള്‍ ഇതിലൂടെ വ്യക്തമായി കാണാം.

also read :സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

പരുന്ത് അനായാസമായി ആകാശത്തിലൂടെ സഞ്ചരിക്കുമ്പോള്‍, ഖത്തറിന്റെ അതിമനോഹരമായ ഭൂപ്രകൃതിയിലൂടെ കാഴ്ചക്കാരെ കൊണ്ടുപോകുന്നു. അറേബ്യന്‍ മരുഭൂമിയിലെ മോഹിപ്പിക്കുന്ന മണ്‍കൂനകള്‍ മുതല്‍ ദോഹയിലെ തിളങ്ങുന്ന അംബരചുംബികള്‍ വരെ ഇതില്‍ കാണാം. 5,000 വര്‍ഷത്തിലേറെയായി മരുഭൂമിയില്‍ കാണപ്പെടുന്ന ഫാല്‍ക്കണുകള്‍ ഖത്തറിന്റെ ദേശീയ പക്ഷിയായി ആഘോഷിക്കപ്പെടുന്നു. രാജ്യത്തിന്റെ പൈതൃകത്തിന്റെ കൂടി പ്രതീകമാണിവ. ഫാല്‍ടൂറിസം മേഖല ശക്തിപ്പെടുത്താന്‍ ഖത്തര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്. ഈ വര്‍ഷം സന്ദര്‍ശിച്ചത് 25.6 ലക്ഷം ലോകസഞ്ചാരികളാണ്. 2023ലെ ജനുവരി മുതല്‍ ഓഗസ്റ്റ് 25 വരെയുള്ള ആദ്യ എട്ട് മാസങ്ങളിലെ കണക്കാണിത്. ഖത്തര്‍ ടൂറിസത്തിന്റെ വിസിറ്റ് ഖത്തര്‍ എന്ന പേരിലുള്ള യൂട്യൂബ് ചാനലില്‍ വീഡിയോ കാണാം.

also read :ആലുവ പീഡനം; പ്രതിയെ പിടികൂടാന്‍ സഹായിച്ചത് സിഐടിയു തൊഴിലാളികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News