മുട്ട ആരോഗ്യത്തിന് ഏറെ ഗുണകരമായ ഭക്ഷണമാണ്. എന്നാല്‍ മുട്ടയിലെ മഞ്ഞ പലരും കഴിക്കാറില്ല. മഞ്ഞ മാറ്റി വയ്ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്.ഇതിനു പ്രധാന കാരണം മുട്ടയുടെ മഞ്ഞ കൊളസ്ട്രോള്‍ കൂട്ടും എന്ന ചിന്തയാണ്. മുട്ടയുടെ ഗുണങ്ങളില്‍ 90 ശതമാനം അടങ്ങിയിട്ടുള്ളത് മഞ്ഞയിലാണ്. വെള്ളയില്‍ പ്രോട്ടീന്‍ മാത്രമാണ് അടങ്ങിയിട്ടുള്ളത്. മുട്ടയുടെ മഞ്ഞയില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ ഊര്‍ജം അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡുകള്‍, പൊട്ടാസ്യം, മിനറലുകള്‍ എന്നിവയും മഞ്ഞയിലുണ്ട്.
ALSO READ ;നവകേരള സ്ത്രീ സദസ്; വിവിധ മേഖലകളിൽ നിന്നായി 2500 ഓളം സ്ത്രീകൾ പങ്കെടുക്കും
മുട്ടയുടെ മഞ്ഞയില്‍ അയേണ്‍, കാല്‍സ്യം, മഗ്‌നീഷ്യം, സോഡിയം, ഫോസ്ഫറസ്, ഫാറ്റ് സോലുബിള്‍ വൈറ്റമിനുകളായ വൈറ്റമിന്‍ എ, ബി6, വൈറ്റമിന്‍ ബി12, വൈറ്റമിന്‍ കെ, വൈറ്റമിന്‍ ഡി എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതില്‍ 2 ശതമാനം പ്രോട്ടീനുകളുമുണ്ട്. ഇവ നമ്മുടെ ആമാശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഏറെ നല്ലതാണ്. കാരണം ഇതിലെ അമിനോ ആസിഡുകള്‍ ഈ ഗുണം നല്‍കുന്നു.
ALSO READ ;ഗ്യാൻവാപി മസ്ജിദ്; കോൺഗ്രസിന്റെ കാപട്യം തിരിച്ചറിയണം: ഐഎൻഎൽ
മാത്രമല്ല ബിപി ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്ന പെപ്റ്റൈഡുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സള്‍ഫേറ്റഡ് ഗ്ലൈക്കോ പെപ്റ്റൈഡ് സഹായിക്കുന്നു. ഇതില്‍ ല്യൂട്ടിന്‍, സിയോസാന്തിന്‍ എന്നിങ്ങനെയുള്ള അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്.കണ്ണിന്റെ ആരോഗ്യത്തിന് അമിനോ ആസിഡുകള്‍ സഹായിക്കുന്നു. കണ്ണിനുണ്ടാകുന്ന മാക്യുലാര്‍ ഡീജനറേഷന്‍ തടയാനും ഏറെ നല്ലതാണ് മുട്ടയുടെ മഞ്ഞ.
ചിലരില്‍, കൊളസ്ട്രോള്‍ പെട്ടെന്ന് വരും. ഇത്തരക്കാര്‍ ദിവസവും മുട്ടയുടെ മഞ്ഞ എന്നത് ഒഴിവാക്കി ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ഇത് കഴിയ്ക്കുന്നതാണ് നല്ലത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here