വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനായ സുരഭിക്കവല നിരപ്പുതൊട്ടിയിൽ മാത്യുവിനുപിന്നാലെ ഭാര്യ മേരിയും വിടപറഞ്ഞു. കാർഷിക കുടിയേറ്റഗ്രാമത്തിൽ മണ്ണിനോടിണങ്ങി ജീവിച്ചിരുന്ന ഈ വൃദ്ധ ദമ്പതികൾ തങ്ങളുടെ അവസാന കാലത്തും കൃഷിയിടങ്ങളിൽ സജീവമായിരുന്നു. പ്രായത്തിന്റെ അവശതകൾക്കിടയിലും വിവിധ വിളകൾ ഇവർ കൃഷിചെയ്തുപോന്നു. വാർധക്യത്തിലും കൃഷിചെയ്തുജീവിക്കുന്ന മേരിയും ഭർത്താവ് മാത്യുവും നിരവധി തവണ ആ ശ്രമങ്ങളുടെ പേരിൽ വാർത്തകളിൽ ഇടം നേടുകയും ചെയ്തു.
Also Read; അമിത ജോലിഭാരം ജീവനെടുത്തു; ജോലി സമ്മർദം മൂലം ഹൃദയാഘാതമുണ്ടായി മരിച്ചത് 26 വയസുകാരി
1969-ലാണ് കോട്ടയത്തെ കടുത്തുരുത്തിയിൽനിന്ന് മാത്യുവും മേരിയും വയനാട്ടിലെ പുല്പള്ളിയിലേക്ക് കുടിയേറുന്നത്. നാട്ടിലെ ഭൂമി വിറ്റുകിട്ടിയ പണംകൊണ്ടാണ് ഇവിടെ മൂന്നേക്കർസ്ഥലം വാങ്ങി കൃഷി തുടങ്ങിയത്. വാർധക്യസഹജമായ രോഗങ്ങളാൽ 2021 ഓഗസ്റ്റ് അഞ്ചിനായിരുന്നു മാത്യു മരിച്ചത്. മാത്യുവിന്റെ വിയോഗം മേരിയെ തളർത്തിയെങ്കിലും വേദനകൾ മറക്കാൻ അവർ പതിയെ വീണ്ടും കൃഷിയിടത്തിലേക്കു തന്നെയിറങ്ങി. ചൊവ്വാഴ്ച രാത്രി വീട്ടിലായിരുന്നു മേരിയുടെ അന്ത്യം.
ജനപ്രതിനിധികളും വിവിധ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരുമടക്കം നാടിന്റെ നാനാതുറകളിലുള്ളവർ മേരിക്ക് അന്തിമോപചാരമർപ്പിക്കാൻ സുരഭിക്കവലയിലെ വസതിയിലും മുള്ളൻകൊല്ലി സെയ്ന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിലുമെത്തിയിരുന്നു.
News Summary; Early migrant farming couple of Wayanad has died
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here