ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് കൊളസ്‌ട്രോൾ. ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും കൊളസ്‌ട്രോൾ കാണപ്പെടുന്നുണ്ട്. പുറത്ത് നിന്നുള്ള ഭക്ഷണവും, വ്യായാമം ഇല്ലായ്മയും ഒക്കെയാണ് ഇതിന് കാരണം. കൊളസ്‌ട്രോളിനെ നിശബ്ദ കൊലയാളി എന്നാണ് വിളിക്കുന്നത്. ഒരു ലക്ഷണവും പ്രകടിപ്പിക്കാതെയാണ് കൊളസ്‌ട്രോൾ പിടിപ്പെടുക. കൊളെസ്ട്രോൾ പല രോഗങ്ങളിലേക്കും നയിക്കും. അതും വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ തിരിച്ചറിയുന്നതിന് ശരീരം ചില സൂചനകൾ നൽകും. എന്തൊക്കെയാണ് ശരീരം നൽകുന്ന സൂചനകൾ എന്ന് നോക്കാം:
ക്ഷീണം, മരവിപ്പ്
അമിതമായ ക്ഷീണം ഉണ്ടാകുന്നത് ശ്രദ്ധെക്കേണ്ട ഒന്നാണ്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ നേരിട്ട് ശരീരത്തില്‍ ക്ഷീണമുണ്ടാക്കില്ലെങ്കിലും രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് രക്തയോട്ടം കുറയ്ക്കും. തുടര്‍ന്ന് അമിതമായി ക്ഷീണം തോന്നിയേക്കാം. കൈകളിലും കാലുകളിലും മരവിപ്പ് അനുഭവപ്പെടുകയും ചെയ്യാം.
മഞ്ഞ നിറത്തിലുള്ള തടിപ്പ്
കണ്ണിനും സന്ധികള്‍ക്കും ചുറ്റും ഒരു മഞ്ഞ നിറത്തിലുള്ള തടിപ്പ് കാണപ്പെട്ടേക്കാം. ഈ അവസ്ഥയെ വിളിക്കുന്നത് സാന്തേലാസ്മ പാല്‍പെബ്രറം എന്നാണ്. മഞ്ഞ നിറത്തില്‍ പള്‍പ്പ് നിറഞ്ഞ ചെറിയ കുമിളകള്‍ കണ്‍പോളകളില്‍ കാണപ്പെടാറുണ്ട്.
Also read:ചർമത്തിലെ മറുക് വലുതാവുന്നുണ്ടോ? ശ്രദ്ധിക്കണം, ക്യാൻസറിന്റെ ലക്ഷണമാകാം
നെഞ്ച് വേദന
സ്റ്റെപ്പുകള്‍ കയറുമ്പോഴോ ശാരീരിക പ്രവര്‍ത്തനങ്ങളിൽ ഏർപ്പെടുമ്പോഴോ നേരിയ തോതില്‍ നെഞ്ച് വേദന, ശ്വാസതടസ്സം തുടങ്ങിവയുണ്ടെങ്കില്‍ അത് നിസാരമാക്കരുത്. ഇത് ഒരു പക്ഷെ ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ സൂചനയാണ്.
ചര്‍മം
കൊളസ്ട്രോള്‍ കൂടുമ്പോള്‍ ശരീരത്തിൽ പലയിടത്തും ചൊറിച്ചിലും ചുവന്ന പാടുകളും കാണപ്പെടാറുണ്ട്.
Also read:മുടികൊഴിച്ചിൽ ഒരു പ്രശ്നമാണോ; എന്നാൽ മുട്ട നിങ്ങളെ സഹായിക്കും
കുടുംബ പാരമ്പ്യം
കൊളസ്‌ട്രോള്‍ ഉള്ള കുടുംബ പാരമ്പര്യമാണെങ്കിൽ ലക്ഷണങ്ങളില്ലെങ്കില്‍ പോലും ഇടയ്ക്ക് കൊളസ്‌ട്രോള്‍ പരിശോധിക്കാന്‍ മറക്കരുത്. ഇത്തരത്തില്‍ ഉണ്ടാകുന്ന കൊളസ്ട്രോളിനെ ഫാമിലിയില്‍ ഹൈപ്പര്‍ കൊളസ്‌ട്രോലേമിയ എന്നാണ് വിളിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here