കാഴ്ച്ചയിൽ മങ്ങലും ഓർമ്മപ്പിശകും ഉണ്ടോ? അവഗണിക്കരുത്, ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങളാകാം

ബ്രെയിൻ ട്യൂമറിന് ശരീരം മുന്നറിയിപ്പ് നൽകും. ആദ്യ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തിയാൽ എളുപ്പം ചികിൽസിക്കാൻ കഴിയും. മസ്തിഷ്കത്തിലെ കോശങ്ങളുടെ അസാധാരണമായ വളർച്ചയാണ് ബ്രെയിൻ ട്യൂമർ. രണ്ട് വിധത്തിൽ ട്യൂമറുകൾ കണക്കാക്കാറുണ്ട്. ദോഷകരമല്ലാത്തതോ (കാൻസറിന് കാരണമാകാത്തത്) അല്ലെങ്കിൽ മാരകമായതോ (കാൻസറിന് കാരണമായത്) എന്നിങ്ങനെയാണ് കണക്കാക്കൽ. തലച്ചോറിൻ്റെ ഏതു ഭാഗത്തും ട്യൂമർ വികസിക്കാം. ജനിതകമാറ്റങ്ങൾ, റേഡിയേഷൻ എക്സ്പോഷർ തുടങ്ങിയവ ബ്രെയിൻ ട്യൂമർ വികസിക്കാൻ കാരണങ്ങളാണ്. എന്തൊക്കെ മുന്നറിയിപ്പുകളാണ് ശരീരം നൽകുന്നതെന്ന് നോക്കാം…

സ്ഥിരമായ തലവേദന

സ്ഥിരമായ തലവേദന ബ്രെയിൻ ട്യൂമറിന്റെ പ്രധാന ലക്ഷണമാണ്. ബ്രെയിൻ ട്യൂമറിൻ്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ് അതികഠിനമായതും വിട്ടുമാറാത്തതുമായ തലവേദന. രാവിലെ, വ്യായാമം ചെയ്യുമ്പോൾ, ചുമ അല്ലെങ്കിൽ തുമ്മൽ ഉള്ള സമയങ്ങൾ തലവേദന അസഹനീയമായേക്കാം. ട്യൂമറിന്റെ വളരുന്നതിൽ നിന്നുള്ള സമ്മർമാണ് ഈ അവസ്ഥയ്ക്ക് കാരണം.

Also read: പാദങ്ങൾ വിണ്ടുകീറുന്നുണ്ടോ? എങ്കിൽ മഞ്ഞുകാലത്ത് റെമഡി ബെസ്റ്റ്

കോച്ചിപിടിത്തം

ശരീരം മുഴുവൻ കോച്ചിപ്പിടിക്കുന്ന ഒരു തരം അനുഭവം ഇടയ്ക്കിടെ അനുഭവപ്പെടാറുണ്ടെങ്കിൽ അത് ഒരുപക്ഷെ ബ്രെയിൻ ട്യൂമറിന്റെ സൂചനയാകാം. ട്യൂമറുകൾ മസ്തിഷ്ക കോശങ്ങളെ പ്രകോപിപ്പിക്കുകയും അസാധാരണമായ വൈദ്യുത പ്രവർത്തനത്തിന് കാരണമാകുകയും ചെയ്യുന്നു. ഇത് ശരീരം കോച്ചിപ്പിടിക്കാനും പേശി വിറവലിനും കാരണമാകുന്നു.

കാഴ്ചയിലെ മാറ്റങ്ങൾ

കാഴ്ചയിലെ മാറ്റങ്ങൾ ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. കാഴ്ച മങ്ങൽ, ഡബിൾ വിഷൻ, ഭാഗികമായോ പൂർണ്ണമായോ കാഴ്ച നഷ്ടപ്പെടുന്നതും ചിലപ്പോൾ ബ്രെയിൻ ട്യൂമറിൻ്റെ സൂചനയായേക്കാം.

Also read: ചൂടുവെള്ളവും പാദവും; റിലാക്‌സ്ഡാകാന്‍ ഈ മാര്‍ഗം പരീക്ഷിക്കാം!

ഓക്കാനം, ഛർദ്ദി

ഓക്കാനം, ഛർദ്ദി എന്നിവ മസ്തിഷ്ക ട്യൂമർ മൂലമുണ്ടാകുന്ന ഇൻട്രാക്രീനിയൽ മർദം വർധിക്കുന്നതിൻ്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ രാവിലെ കൂടുതൽ വഷളാകുന്നു.

ഓർമപ്പിശക്

ഏകാ​ഗ്രത, ഓർമപ്പിശക്, ആശയക്കുഴപ്പം തുടങ്ങിയവ ബ്രെയിൻ ട്യൂമറിന്റെ മറ്റൊരു പ്രധാന സൂചനയാണ് . തലച്ചോറിന് മുൻ ഭാ​ഗങ്ങളിൽ അല്ലെങ്കിൽ ടെമ്പറൽ ലോബുകളിലോ ഉള്ള മുഴകൾ വൈജ്ഞാനിക പ്രവർത്തനങ്ങളെ തകരാറിലാക്കും. ഇത് ചിന്താശേഷിയിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം.

ബാലൻസ് നഷ്ടപ്പെടാം

ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക, ചലനങ്ങൾ ഏകോപിപ്പിക്കാൻ പ്രയാസം എന്നിവ സെറിബെല്ലത്തെയോ അല്ലെങ്കിൽ ബ്രെയിൻസ്റ്റബ് ട്യൂമർ ബാധിക്കുമ്പോഴാണ് ഇത് ഉണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News