സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ പരിശോധന. വ്യാഴാഴ്ച രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ ആരംഭിച്ച പരിശോധന പുരോഗമിക്കുകയാണ്.യൂട്യൂബര്‍മാരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്.
Also read: ആരാണ് ആ ഭാഗ്യവാൻ? 37 കോടിയുടെ ലോട്ടറി വിജയിയെ തെരഞ്ഞ് അധികൃതർ
പല യൂട്യൂബ് വ്ളോഗർമാർക്കും വർഷം രണ്ട് കോടി രൂപയ്ക്കടുത്ത് വരെ വരുമാനം ലഭിക്കുന്നുണ്ട്. എന്നാല്‍ വരുമാനത്തിന് ആനുപാതികമായി നികുതി ഒടുക്കുന്നില്ല എന്നാണ് ആരോപണം. ഒരു കോടിക്ക് മുകളില്‍ പ്രതിവർഷം വരുമാനം കിട്ടുന്നവരെയാണ് നിലവില്‍ അന്വേഷണ വിധേയമാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.
നടിയും അവതാരകയുമായ പേളി മാണി, സെബിന്‍, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here