കുട്ടിക്കാലത്ത് പലര്‍ക്കുമുള്ള സംശയമാണ് ഈ ഭൂമി കുഴിച്ചു കുഴിച്ചു പോയാല്‍ എവിടെത്തും എന്നുള്ളത്. പല സിനിമകളിലും നമ്മുടെ ഈ പൊട്ടന്‍ ചിന്തകളെ കുറിച്ച് സംഭാഷണങ്ങളും തമാശകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അപ്പോഴാണ് ഇതെന്ത് പൊട്ടന്‍ ചിന്തയായി പോയെന്ന് നമ്മള്‍ തന്നെ സ്വയം ചിന്തിക്കാന്‍ തുടങ്ങിയതും. എന്നാല്‍ കാലം മാറി. ശാസ്ത്രം വളര്‍ന്നു. ടെക്‌നോളജി വികസിച്ചതോടെ അസാധ്യമെന്ന കരുതുന്ന പല കാര്യങ്ങളും സാധ്യമാകുക കൂടിയാണ്. ചുരുക്കി പറഞ്ഞാല്‍ അസാധ്യമായ ഒന്നുമില്ലെന്ന് സാരം.
ALSO READ: കുസാറ്റ് അപകടം: ഐസിയുവിലുള്ളവരുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി
അതേ നമ്മള്‍ ഇരുക്കുന്നിടം കുഴിച്ച് പോയാല്‍ എവിടെയത്തും എന്ന് ഇനി നമുക്ക് അറിയാന്‍ പറ്റുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്ന് കുഴിച്ച് പോയാല്‍ അമേരിക്ക എത്തുമെന്ന് പക്ഷേ ചിന്തിച്ചു കളയരുത്. ഈ ധാരണകളൊക്കെ തെറ്റു തന്നെയാണ്. ഇനി എങ്ങനെയാണ് നമ്മുടെ സംശയം തീര്‍ക്കാന്‍ കഴിയുന്നതെന്ന് നോക്കാം. antipodesmap.com എന്ന ഇന്ററാക്ടീവ് ഭൂപടമാണ് ഇപ്പോള്‍ നമ്മുടെ പഴയ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ എത്തിയിരിക്കുന്നത്. ഇതില്‍ രണ്ടുഭാഗമായിട്ടാണ് ഭൂപടം ഉള്ളത്. ഇടതുവശത്ത് നമ്മള്‍ എവിടെ നിന്ന് കുഴിച്ചു നോക്കാന്‍ ആഗ്രഹിക്കുന്നുവോ ആ പ്രദേശം കാണാം. ഇനി വലതുവശത്താണെങ്കില്‍ കുഴിച്ചു കുഴിച്ചു പോയാല്‍ ഭൂമിയുടെ നേരെ അപ്പുറമുള്ള പ്രദേശം ഏതാണെന്നും അറിയാം. രണ്ടു ഭൂപടങ്ങളുടെയും മുകളിലായി നല്‍കിയിട്ടുള്ള തെരച്ചില്‍ ബട്ടനില്‍ ഏത് പ്രദേശമാണോ അതിന്റെ പേരു നല്‍കി സെര്‍ച്ച് ബട്ടന്‍ അമര്‍ത്തണം. ശേഷം ഇടതുഭാഗത്ത് കുഴിച്ചു പോകുന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ കാണാം. തല ഒഴിച്ചുള്ള ഭാഗം നമ്മള്‍ പറഞ്ഞ ഭാഗത്ത് കാണാനാവും. കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ തല വലതുഭൂപടത്തിലാവും തെളിയുക. ഒറ്റ ക്ലിക്കില്‍ നമ്മുടെ പഴയ ആഗ്രഹം അങ്ങനെ സാധിക്കാം.
ALSO READ: കേന്ദ്രാവിഷ്കൃത പദ്ധതികൾ സംസ്ഥാനത്തിന്റെ ബാധ്യത കൂട്ടുന്നു; മുഖ്യമന്ത്രി
ഇനി ഇന്ത്യയില്‍ നിന്ന് കുഴിച്ചാല്‍ എവിടെത്തും എന്നറിയാം. ഭൂരിഭാഗം പ്രദേശങ്ങളില്‍ നിന്നും കുഴിച്ചു പോയാലും തെക്കേ അമേരിക്കയുടെ സമീപത്തെ സമുദ്രത്തിലായിരിക്കും അവസാനിക്കുക. ഇനി ബ്രിട്ടനില്‍ നിന്നാണെങ്കില്‍ മറുപുറം തിരഞ്ഞാല്‍ ന്യൂസിലന്റിലാകും ചെന്നെത്തുക. ഓസ്‌ട്രേലിയക്കാര്‍ ഉത്തര അത്‌ലാന്റികില്‍ അവസാനിക്കും. അതായത് ഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗവും വെള്ളമാണെന്ന് ആന്റിപോഡ്മാപ് വഴിയുള്ള തെരച്ചിലില്‍ വ്യക്തമാകും.
ALSO READ: ദേശീയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പുരസ്കാരം; ആരോഗ്യമേഖലയ്ക്ക് മറ്റൊരു പൊൻതൂവൽ
എന്നാല്‍ ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്നും ഭൂമി തുരന്നാല്‍ സ്‌പെയിനിലെ കൊരുനയിലെത്തും. ഇനി മാഡ്രിഡില്‍ നിന്നാണെങ്കില്‍ ന്യൂസിലന്റിലെ വെബറിലേക്കും എത്തും. അപ്പോള്‍ ഒന്നു മനസിലായില്ലേ…ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ എന്തും നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here