കൃത്രിമ ഉപഗ്രഹങ്ങള്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ കാന്തിക മണ്ഡലത്തിന് ശോഷണം സംഭവിക്കുന്നതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ.
ഭൗമോപരിതലത്തിലേക്ക് സൂര്യനില്‍ നിന്ന് അപകടകരമായ റേഡിയേഷന്‍ പ്രവേശിക്കാന്‍ സാധ്യതയുള്ള തരത്തിൽ കാന്തിക മണ്ഡലത്തിന് ശോഷണം സംഭവിക്കുന്നതായാണ് നിരീക്ഷണത്തിലൂടെ തിരിച്ചറിയാൻ സാധിച്ചത്.
Also Read: ബഹിരാകാശത്ത് നിന്ന് ലോഹാവശിഷ്ടം ഭൂമിയിലേക്ക് പതിക്കുന്നു; കെസ്‌ലര്‍ സിന്‍ഡ്രോം യാഥാർഥ്യമാകുന്നുവോ?
സൗത്ത് അറ്റ്‌ലാന്‍റിക് അനൊമലി (എസ്എഎ) എന്നത് ലാറ്റിനമേരിക്ക മുതല്‍ തെക്കുപടിഞ്ഞാറൻ ആഫ്രിക്ക വരെ വ്യാപിച്ചുകിടക്കുന്ന തീവ്രത കുറഞ്ഞ കാന്തിക മണ്ഡല മേഖലയാണ്. ഇവിടുത്തെ കാന്തികമണ്ഡലത്തിന് ബലക്ഷയം വർധിക്കുന്നു എന്നാണ് നാസയുടെ കണ്ടുപിടുത്തം. ഈ മേഖലയിലൂടെ കടന്നുപോകുന്ന ഭൗമോപഗ്രഹങ്ങള്‍ക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും തകരാറുകള്‍ സംഭവിച്ചേക്കാം എന്നാണ് നാസയുടെ അനുമാനം.
2020ലാണ് സൗത്ത് അറ്റ്‌ലാന്‍റിക് അനൊമലി കാന്തിക മണ്ഡലത്തിന്റെ ബലക്ഷയത്തെ പറ്റി ആദ്യം സൂചനയുണ്ടായത്. കാന്തിമ മണ്ഡലത്തിന്‍റെ ബലക്ഷയം ധ്രുവ മാറ്റത്തിന് കാരണമാകുമോ എന്ന ആശങ്കയും ഗവേഷകർക്ക് ഉണ്ട്.
കാന്തിക മണ്ഡലത്തിന്‍റെ ബലക്ഷയം സൗരകിരണങ്ങള്‍ ഭൂമിയുടെ ഉപരിതലത്തി പതിക്കാൻ കാരണമാകും. അതിനാല്‍ തന്നെ കാന്തിക മണ്ഡലത്തിലുണ്ടാകുന്ന മാറ്റങ്ങളെ ശാസ്ത്രലോകം കരുതലോടെ നിരീക്ഷിച്ചു വരികയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here