മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ ബുധനാഴ്ച ഭൂചലനം അനുഭവപ്പെട്ടു. ജില്ലയിലെ കോര്‍ച്ചി, അഹേരി, സിറോഞ്ച തുടങ്ങി പല സ്ഥലങ്ങളിലും ഇന്ന് രാവിലെ 7:27ന് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
നേരിയതാണെങ്കിലും ഭൂചലനം ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. തെലങ്കാനയിലെ മുലുഗു ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് കരുതുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മുലുഗുവില്‍ ഉണ്ടായത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്നാം തവണയാണ് സിറോഞ്ചയില്‍ ഭൂചലനം ഉണ്ടാകുന്നത്. ജീവഹാനിയോ സാമ്പത്തിക നഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read Also: മലക്കപ്പാറയില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടാന ആക്രമണം
ഭണ്ഡാര ജില്ലയിലും ഭൂചലനം അനുഭവപ്പെട്ടു
അതേസമയം, മഹാരാഷ്ട്രയിലെ ഉള്‍ഗ്രാമമായ ഭണ്ഡാര ജില്ലയുടെ ചില ഭാഗങ്ങളിലും ഗോണ്ടിയയുടെ ചില പ്രദേശങ്ങളിലും ഇന്ന് രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. രാവിലെ 7.30 ഓടെ ഭൂമി പെട്ടെന്ന് കുലുങ്ങാന്‍ തുടങ്ങി. ഭൂചലനം അനുഭവപ്പെട്ടയുടന്‍ പ്രദേശവാസികള്‍ പരിഭ്രാന്തിരായി വീടുകളില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഭൂചലനം അത്ര ശക്തമല്ലാത്തതിനാല്‍ നാശനഷ്ടമോ ജീവഹാനിയോ ഉണ്ടായിട്ടില്ലെന്നും അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യര്‍ഥിച്ചു. വീഡിയോ കാണാം:
A video of today's earthquake come from gadchiroli, maharashtra. #earthquake https://t.co/XzZ1upymQo pic.twitter.com/8TAUUBA5oS
— Arun Sahay (@arsh_ved) December 4, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here