അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. 4.2 തീവ്രതയാണ് റിക്ടർ സ്കെയ്ലിൽ രേഖപ്പെടുത്തിയത്. ഭൂചലനം അനുഭവപ്പെട്ടത് ബുധനാഴ്ച പുലർച്ചെയാണ്. നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചതനുസരിച്ച് 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവ കേന്ദ്രം.
ALSO READ: കളിക്കളത്തില്‍ ‘പന്ത്’ എത്തുമ്പോള്‍
അഫ്ഗാനിൽ 24 മണിക്കൂറിനിടെ അനുഭവപ്പെടുന്ന രണ്ടാമത്തെ ഭൂചലനമാണിത്. 4.7 തീവ്രത രേഖപ്പെടുത്തി തിങ്കളാഴ്ച ഫൈസാബാദിലും 5.1 തീവ്രത രേഖപ്പെടുത്തി ഞായറാഴ്ചയും ഭൂചലനം അനുഭവപ്പെട്ടിരുന്നു. 4000 പേരാണ് അഫ്ഗാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചത്. 2023 ഒക്ടോബറിലാണ് ഇത്രയും ആളുകളുടെ ജീവനെടുത്ത ഭൂകമ്പം ഉണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here