20 വര്‍ഷത്തിനിടെയുണ്ടായ ആദ്യ ശക്തമായ ഭൂചലനം; തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഭൂചലനം

earthquake

തെലങ്കാനയിലും ആന്ധ്രാപ്രദേശിലും 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ന് രാവിലെ 7.27ന് തെലങ്കാനയിലെ മുലുഗു ജില്ലയിലാണ് 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍സിഎസ്) അറിയിച്ചു.

ആര്‍ക്കും ആളപായം സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ് തെലങ്കാനയില്‍ ഏറ്റവും ശക്തമായ ഭൂചലനം അനുഭവപ്പെടുന്നത്. 40 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.

Also Read : http://മഹാരാഷ്ട്രയില്‍ ഭൂചലനം; അനുഭവപ്പെട്ടത് രണ്ട് ജില്ലകളില്‍

മുലുഗിലും ഹൈദരാബാദ് ഉള്‍പ്പെടെയുള്ള സമീപ ജില്ലകളിലും പരിഭ്രാന്തരായ ജനങ്ങള്‍ വീടിന് പുറത്തേയ്ക്ക് ഓടി. തെലങ്കാന ഏറ്റവും കുറഞ്ഞ തീവ്രതയുള്ള മേഖലയായ സീസ്മിക് സോണ്‍ രണ്ടിലാണ് ഉള്‍പ്പെടുന്നത്. ഭൂചലനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

അതേസമയം മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലും ബുധനാഴ്ച ഭൂചലനം അനുഭവപ്പെട്ടു. ജില്ലയിലെ കോര്‍ച്ചി, അഹേരി, സിറോഞ്ച തുടങ്ങി പല സ്ഥലങ്ങളിലും ഇന്ന് രാവിലെ 7:27ന് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

നേരിയതാണെങ്കിലും ഭൂചലനം ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. തെലങ്കാനയിലെ മുലുഗു ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് കരുതുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മുലുഗുവില്‍ ഉണ്ടായത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്നാം തവണയാണ് സിറോഞ്ചയില്‍ ഭൂചലനം ഉണ്ടാകുന്നത്. ജീവഹാനിയോ സാമ്പത്തിക നഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read Also: മലക്കപ്പാറയില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടാന ആക്രമണം

മഹാരാഷ്ട്രയിലെ ഉള്‍ഗ്രാമമായ ഭണ്ഡാര ജില്ലയുടെ ചില ഭാഗങ്ങളിലും ഗോണ്ടിയയുടെ ചില പ്രദേശങ്ങളിലും ഇന്ന് രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. രാവിലെ 7.30 ഓടെ ഭൂമി പെട്ടെന്ന് കുലുങ്ങാന്‍ തുടങ്ങി. ഭൂചലനം അനുഭവപ്പെട്ടയുടന്‍ പ്രദേശവാസികള്‍ പരിഭ്രാന്തിരായി വീടുകളില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഭൂചലനം അത്ര ശക്തമല്ലാത്തതിനാല്‍ നാശനഷ്ടമോ ജീവഹാനിയോ ഉണ്ടായിട്ടില്ലെന്നും അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News