ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ ശക്തമായ ഭൂചലനം

ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാത്രി 8:56 നാണുണ്ടായത്. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഭൂചലന നിരീക്ഷണ ഏജൻസികളും ഇത് സ്ഥിരീകരിച്ചു. മാലിദ്വീപിന്റെയും ലക്ഷദ്വീപിന്റെയും ഇടയിൽ സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയാണ് പ്രഭവ കേന്ദ്രം. മാല ദ്വീപിലെ ഏഴ് നഗരങ്ങളിൽ നേരിയതോതിൽ അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ കുറഞ്ഞ തീവ്രതയായതിനാല്‍ സുനാമി മുന്നറിയിപ്പില്ലെന്നാണ് സ്വകാര്യ ഭൂചലന നിരീക്ഷകർ പറയുന്നത്.

Also Read: മേയർ ആര്യ രാജേന്ദ്രനെതിരായ കെഎസ്ആർടിസി ഡ്രൈവറുടെ അധിക്ഷേപം; യദുവിൻ്റെ ഹർജി തളളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News