അലാസ്‌കയില്‍ ഭൂചലനം;സുനാമി മുന്നറിയിപ്പ് നൽകി

അമേരിക്കയിലെ അലാസ്‌ക പെനിന്‍സുലയില്‍ ഭൂചലനം. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കിയതനുസരിച്ച് റിക്ടര്‍ സ്‌കെയിലില്‍ 7.4 ആണ് തീവ്രത. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂമിക്കടിയിൽ 9.3 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം ഉണ്ടായതെന്ന് യുഎസ്ജിഎസ് അറിയിച്ചു. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

ALSO READ: തിരുവനന്തപുരത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി

എന്നാൽ ഭൂചലനം അലാസ്‌കന്‍ പെനിന്‍സുല മേഖലയിൽ മുഴുവൻ അനുഭവപ്പെട്ടതായി അലാസ്‌ക ഭൂചലന കേന്ദ്രം വ്യക്തമാക്കി. അല്യൂട്ടിയന്‍ ദ്വീപുകളിലും, കൂക്ക് ഇന്‍ലെറ്റ് മേഖലയിലും ഭൂകമ്പം അനുഭവപ്പെട്ടു.

ALSO READ: ഇപ്രാവശ്യം ‘നല്ലവർ’ അല്ല, ‘കെട്ടവർ’; ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വില്ലനായി കമൽഹാസൻ !

വടക്കേ അമേരിക്കയിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു 1964 മാർച്ചിൽ അലാസ്കയിൽ ഉണ്ടായ ഭൂകമ്പം. അന്ന് 9.2 തീവ്രതയായിരുന്നു രേഖപ്പെടുത്തിയത്. അത് അലാസ്ക ഉൾക്കടൽ, യു എസിന്റെ പടിഞ്ഞാറൻ തീരം, ഹവായ് എന്നിവിടങ്ങളിൽ വലിയ തോതിൽ ബാധിച്ചിരുന്നു. 250 പേർ അന്ന് ഭൂകമ്പത്തിൽ കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News