ജമ്മു കശ്മീരിൽ ഭൂചലനം, 5.8 തീവ്രത; നാശനഷ്ടങ്ങളോ ആളപായമോ ഇല്ല

ജമ്മു കശ്മീരിലെ അതിർത്തി മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് 4.15 നാണ് സംഭവം. ജമ്മു കശ്മീരിൻ്റെയും അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലകളാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം.

റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇല്ലെന്നാണ് റിപ്പോർട്ട്. കശ്മീർ താഴ്‌വരയിൽ ഭൂചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് നേരത്തെ, നാഷണൽ സെൻ്റർ ഫോർ സീസ്‌മോളജി റിപ്പോർട്ട് ചെയ്തിരുന്നു.

ALSO READ: കുവൈറ്റിൽ ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് ഇനി കനത്തശിക്ഷ

നവംബർ 14ന് പുലർച്ചെയും പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് 5.2 തീവ്രതയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. അഫ്ഗാനിസ്ഥാൻ മേഖലയിൽ ഉണ്ടായ ഭൂചലനം താഴ്‌വരയുടെ വിവിധ ഭാഗങ്ങളിലാണ് അനുഭവപ്പെട്ടത്.

ദോഡ, കിഷ്‌ത്വാർ, റിയാസി റംബാൻ , ചെനാബ് താഴ്‌വര എന്നിവിടങ്ങളിൽ ഇടയ്ക്കിടെ ഭൂചലനങ്ങൾ ഉണ്ടാകാറുണ്ടെന്നും 15 വർഷത്തോളമായി ഭൗമശാസ്ത്രജ്ഞരും ഭൂകമ്പ ശാസ്ത്രജ്ഞരും മേഖലയിലെ ഭൂചലനങ്ങളുടെ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News