മഹാരാഷ്ട്രയിൽ ഭൂചലനം, 4.5 തീവ്രത രേഖപ്പെടുത്തി; മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഗവൺമെന്റ്

മഹാരാഷ്ട്രയിൽ ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി. സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിൽ ഭൂചലനം നേരിയ തോതിൽ അനുഭവപ്പെട്ടതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചു. സർക്കാർ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും പരിഭ്രാന്തരാകരുതെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു.

Also Read; ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞ് അതിജീവിത

മറാത്ത്‌വാഡയിലെ ഹിംഗോലി, പർഭാനി, ബീഡ്, ജൽന, നന്ദേഡ്, ഛത്രപതി സംഭാജിനഗർ ജില്ലകളിലും വിദർഭ മേഖലയിലെ വാഷിമിലും സമീപ പ്രദേശങ്ങളിലും രാവിലെ 7.14 ന് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. വാസ്മത് താലൂക്കിലെ പാൻഗ്ര ഷിൻഡെ ഗ്രാമത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ ഇതുവരെ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Also Read; കുറ്റവാളികൾക്ക് ശിക്ഷ കിട്ടിയാലും ഇല്ലെങ്കിലും തനിക്ക് പ്രശ്നമില്ല, കുറ്റബോധം ഉണ്ടായാൽ മതി: നമ്പി നാരായണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News