ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ 1.29 നാണ് ഭൂകമ്പം ഉണ്ടായത്. 4.4 തീവ്രത രേഖപ്പെടുത്തിയതായി നാഷ്ണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
Earthquake of Magnitude:4.4, Occurred on 11-09-2023, 01:29:06 IST, Lat: 9.75 & Long: 84.12, Depth: 70 Km ,Location: Bay of Bengal, India for more information Download the BhooKamp App https://t.co/dlbYVQtvmC @ndmaindia @Indiametdept @KirenRijiju @Dr_Mishra1966 pic.twitter.com/RjHpwOy78z
— National Center for Seismology (@NCS_Earthquake) September 10, 2023
sp;
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 70 കിലോമീറ്റർ ഉള്ളിലാണ് ഭൂചലനം ഉണ്ടായത്. വടക്ക് 9.75 ലാറ്റിറ്റ്യൂഡിലും കിഴക്ക് 84.12 ഡിഗ്രി ലോംഗിറ്റ്യൂഡിലുമാണ് ഭൂകമ്പം ഉണ്ടായതായി രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ: വിലപ്പെട്ടത് നഷ്ടപ്പെട്ടാൽ ഉടൻ പൊലീസിൽ അറിയിക്കാം; പോൽ ആപ്പിലൂടെ
ഇതിന്റെ ഭാഗമായി രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലെർട് പ്രഖ്യാപിച്ചത്.ഇവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.കഴിഞ്ഞ ദിവസം പല ജില്ലകളിലും മഴയുണ്ടായിരുന്നു. അതേസമയം മത്സ്യ ബന്ധത്തിന് നിയന്ത്രണങ്ങളില്ല. എങ്കിലും ഇന്നുമുതല്‍ നാല് ദിവസത്തേക്ക് മത്സ്യ തൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here