ഖുന്തി പ്രഭവകേന്ദ്രം ; ജാര്‍ഖണ്ഡില്‍ ഭൂചലനം

ജാര്‍ഖണ്ഡിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. രാവിലെ 9.20 ഉണ്ടായ ഭൂചലനത്തിന്റെ പ്രഭകേന്ദ്രം സംസ്ഥാന തലസ്ഥാനത്ത് നിന്നും 35 കിലോമീറ്റര്‍ അകലെയാണ് ഖുന്തി ജില്ല. ശനിയാഴ്ച രാവിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത 3.6 രേഖപ്പെടുത്തി.

ALSO READ: 12 വര്‍ഷത്തെ കാത്തിരിപ്പ്; മകനെ നെഞ്ചോട് ചേര്‍ത്ത് പാടിയുറക്കി ഗോവിന്ദ് വസന്ത- മനോഹര വീഡിയോ

ആളപായമോ മറ്റ് അപകടങ്ങളോ ഉണ്ടായിട്ടില്ല. ഖുന്തിയാണ് പ്രഭവകേന്ദ്രമെന്ന് സീനിയര്‍ മെറ്റീരിയോളജിസ്റ്ര് ഉപേന്ദ്ര ശ്രീവാസ്തവ സ്ഥിരീകരിച്ചിട്ടുണ്ട്.

ALSO READ: ശബരിമല തീർഥാടനത്തിന് ഒരുങ്ങി കേരളം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അന്തിമഘട്ട ഒരുക്കങ്ങൾ വിലയിരുത്തി

അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂമികുലുക്കമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂമികുലുക്കത്തിന്റെ ആഘാതം ചെറുതാണെങ്കിലും ഖര്‍ഷ്വാന്‍ ജില്ലയിലെ ജംഷഡ്പൂര്‍ അടക്കമുള്ളിടങ്ങളില്‍ പ്രകമ്പനം ഉണ്ടായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here