ഒമാന്‍ തീരത്ത് ഭൂചലനം ; പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍

ഒമാന്‍ തീരത്ത് ഭൂചലനം അനുഭവപ്പെട്ടു. സൂറില്‍ നിന്നും 51 കിലോമീറ്റര്‍ നോര്‍ത്ത് ഈസ്റ്റ് ഒമാന്‍ കടലില്‍ ആണ് ഭൂചലനം ഉണ്ടായതെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം 8:51 നാണ് ഉണ്ടായത്. നല്ല പ്രകമ്പനം അനുഭവപ്പെട്ടതായി സൂറിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ പറഞ്ഞു.

ALSO READ: തമിഴ്‌നാട്ടില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News