ഇക്വഡോറിലും പെറുവിലും ഭൂകമ്പം, 14 പേർ മരിച്ചു

ഇക്വഡോറിലും പെറുവിലുമായി അനുഭവപ്പെട്ട  ഭൂകമ്പത്തിൽ 14 പേർ കൊല്ലപ്പെടുകയും 126 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇക്വഡോറിന്റെ തീരമേഖലയിലും വടക്കൻ പെറുവിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. ഇക്വഡോറിൻ്റെ തീരപ്രദേശമായ എൽഓറോയിൽ 11 പേരും  ഉയർന്ന പ്രദേശമായ അസുവയിൽ 2 പേരും മരിച്ചു. പെറുവിൽ ഇക്വഡോറിന്റെ അതിർത്തിയിലുള്ള തുംബെസ് മേഖലയിൽ വീട് തകർന്ന് വീണ് തലയ്ക്ക് പരുക്കേറ്റ 4 വയസ്സുകാരിയും മരണപ്പെട്ടു. എൽഓറോയിൽ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച് റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. ബലാവോ നഗരത്തിൽ ഭൂമിക്കടിയിൽ 66.4 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

നിരവധി വീടുകൾക്കും സ്കൂളുകൾക്കും മെഡിക്കൽ സെന്ററുകൾക്കും നാശ നഷ്ടമുണ്ടായി. ഭൂകമ്പത്തെ തുടർന്ന് ദുരിതത്തിലായവർക്ക് സഹായം എത്തിക്കുന്നതിനായി എമർജൻസി ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് ഇക്വഡോർ പ്രസിഡന്റ് ഗള്ളിർമോ ലാസോ അറിയിച്ചു.

പെറുവിൽ ഇക്വഡോറുമായുള്ള വടക്കൻ അതിർത്തി മുതൽ മധ്യ പസഫിക് തീരം വരെ ഭൂചലനം അനുഭവപ്പെട്ടെന്ന് പെറു പ്രധാനമന്ത്രി ആൽബെർട്ടോ ഒട്ടറോള പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News