യുഎഇ – ഒമാൻ തീരത്ത് നേരിയ ഭൂചലനം. ഇന്ന് പുലർച്ചെ രണ്ടുതവണയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ ആദ്യത്തെ ഭൂചലനം 3.1 ഉം അടുത്തത് 2.8 ഉം തീവ്രത രേഖപ്പെടുത്തി. പുലർച്ചെ യുഎഇ സമയം 12:12 നും 1:53 നുമാണ് ഭൂചലനമുണ്ടായതെന്ന് യുഎഇ ദേശീയ ഭൗമപഠന കേന്ദ്രം അറിയിച്ചു. ഒമാനിലും യുഎഇയിലെ റാസൽ ഖൈമയിലും ചെറിയ പ്രകമ്പനം അനുഭവപ്പെട്ടു. ഒമാനിലെ കടലിൽ 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here