നേപ്പാളിൽ വൻ ഭൂചലനം; 7 .1 തീവ്രത രേഖപ്പെടുത്തി

Assam Earthquake

നേപ്പാളിൽ വൻ ഭൂചലനം ഉണ്ടായതായി റിപ്പോർട്. റിക്ടര്‍ സ്‌കെയിലില്‍ 7 .1 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെയോടെയാണ് ഭൂചലനം ഉണ്ടായത്. നോർത്ത് ഇന്ത്യയിലെ പല ഭാഗങ്ങളിലും ചെറിയ പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ട്. യൂണൈറ്റഡ് സ്റ്റേറ്റ്സ് ജോയോളോജിക്കൽ സർവ്വേ കണക്കനുസരിച്ച് രാവിലെ 6 : 30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാൾ ടിബറ്റൻ ബോർഡറിലെ ലോബുച്ചേയാണ് പ്രഭവ കേന്ദ്രം. നാശ നഷ്ട്ടങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Also read: അതിശൈത്യം; തണുപ്പിൽ വലഞ്ഞ് ഉത്തരേന്ത്യ

നേപ്പാള്‍ സ്ഥിതി ചെയ്യുന്നത് ഭൂമിശാസ്ത്രപരമായി ഭൂകമ്പ സാധ്യതാ പ്രദേശത്താണ്. 2015 ലെ ഭൂചലനം കനത്ത നാശമാണ് നേപ്പാളിൽ ഉണ്ടാക്കിയത്. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാനും നിര്‍ദേശമുണ്ട്.

Also read: അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി; ഹണി റോസിന്റെ മൊഴിയെടുത്ത് പൊലീസ്

കഴിഞ്ഞ 22 ദിവസമായി പ്രദേശം അതീവ നിരീക്ഷണത്തിലായിരുന്നു. പ്രദേശത്ത് എപ്പോൾ വേണമെങ്കിലും ശക്തമായ ഭൂചലനമുണ്ടായേക്കാമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലെ ഭൂചലനങ്ങളുടെ തുടക്കം ഡിസംബര്‍ 17നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News