4.8 റിക്ടർ സ്കെയിൽ തീവ്രത; ന്യൂജേഴ്സിയിൽ ഭൂചലനം

ന്യൂജേഴ്സി നഗരത്തിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപെട്ടു. വെള്ളിയാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.8 തീവ്രതയിലെ ഭൂചലനം ആണ് യുഎസ് ജിയോളജിക്കൽ സർവേ രേഖപ്പെടുത്തിയത്. ന്യൂജേഴ്‌സിയിലെ ലെബനന് സമീപം രാവിലെ 10:23 ന് ആയിരുന്നു സംഭവം നടന്നത്. 1973 ന് ശേഷമുള്ള ഏറ്റവും വലിയ ഭൂചലനം ആണിത്.

ALSO READ: നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു

ഭൂകമ്പത്തിൽ നഗരത്തിന് ഗുരുതര പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല എങ്കിലും നഗരത്തിലുടനീളം ഇത് വ്യാപകമായി അനുഭവപ്പെട്ടതായിട്ടാണ് വിവരം.പ്രദേശങ്ങളിൽ സമഗ്രമായ പരിശോധന നടത്തുകയാണ്എന്ന് മേയർ എറിക് ആഡംസ് പറഞ്ഞു.ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് പോകണമെന്നും എറിക് ആഡംസ് പറഞ്ഞു.

വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല എന്നും വിവരങ്ങൾ ശേഖരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.അതേസമയം തുടർചലനങ്ങളുടെ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിട്ടുണ്ട്.

ALSO READ: ഈ നാടിനെ മുന്നോട്ടുനയിക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ തോമസ് ചാഴികാടന് കഴിയും:മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News