ജപ്പാനില്‍ ശക്തമായ ഭൂചലനം ; സുനാമി മുന്നറിയിപ്പ്!

ജപ്പാനില്‍ ക്യുഷു മേഖലയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഹ്യൂഗ – നാഡ കടലില്‍ 36 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.

ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പലയിടങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജന്‍സിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ALSO READ: വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ ഒരു കോടിയോളം രൂപ തട്ടിയെടുത്തയാളെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു

ഇക്കഴിഞ്ഞ ജനുവരി 7ന് 7.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ടിബറ്റ് – നേപ്പാള്‍ അതിര്‍ത്തിയില്‍ 126 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ALSO READ: ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമം നടത്തിയില്ല; കോണ്‍ഗ്രസിനെതിരെ കടുത്ത അതൃപ്തി അറിയിച്ച് സഖ്യകക്ഷികള്‍

Earthquake measuring 6.9 on the Richter Scale struck the Kyushu region in southwestern Japan on Monday Night. Following Meteorological agency issued a tsunami advisory.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration