അപ്പോളോ-8 ചാന്ദ്രദൗത്യ സംഘാംഗവും എര്‍ത്ത്‌റൈസ് ഫോട്ടോ പകര്‍ത്തിയയാളുമായ വില്യം ആന്‍ഡേഴ്‌സ് വിമാനാപകടത്തില്‍ മരിച്ചു

വിഖ്യാതമായ എര്‍ത്ത്‌റൈസ് ഫോട്ടോ പകര്‍ത്തിയയാളും 1968ലെ അപ്പോളോ-8 ചാന്ദ്രദൗത്യ സംഘാംഗവുമായ വില്യം ആന്‍ഡേഴ്‌സ് ( 90)വിമാനാപകടത്തില്‍ മരണപ്പെട്ടു. വില്യം ആന്‍ഡേഴ്‌സിന്‍റെ മകനാണ് പിതാവിന്‍റെ മരണവിവരം അറിയിച്ചത്. വില്യം സ്വയം പറത്തിയ ചെറുവിമാനം വാഷിംഗ്ടണിലെ ജുവാന്‍ ദ്വീപിനടുത്തുള്ള കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു.

ALSO READ:സ്റ്റൈലിഷ് ആക്ഷന്‍ ത്രില്ലറുമായി വീണ്ടും അമല്‍ നീരദ് ആന്‍ഡ് ടീം ; സോഷ്യല്‍മീഡിയ കൈയടക്കി ക്യാരക്‌ടര്‍ പോസ്റ്ററുകള്‍

അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായിരുന്ന വില്യം ആന്‍ഡേഴ്‌സ് നാസയുടെ 1968ലെ അപ്പോളോ-8 ദൗത്യത്തിന്‍റെ ഭാഗമായിരുന്നു. വില്യം ആന്‍ഡേഴ്‌സിനൊപ്പം ഫ്രാങ്ക് ബോര്‍മാനും ജയിംസ് ലോവലും ചന്ദ്രനെ വലംവെച്ച ആദ്യ മനുഷ്യര്‍ എന്ന ചരിത്രം അന്ന് കുറിച്ചു. മനുഷ്യനെ വഹിച്ചുകൊണ്ട് ഒരു വാഹനം ആദ്യമായി ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്ത് എത്തുന്നത് അപ്പോളോ-8 ദൗത്യത്തിലൂടെയായിരുന്നു എന്ന സവിശേഷതയുമുണ്ട്.

ലോകത്തെ മാറ്റിമറിച്ച 100 ഫോട്ടോകളുടെ കൂട്ടത്തില്‍ വില്യം ആന്‍ഡേഴ്‌സിന്‍റെ എര്‍ത്ത്‌റൈസ് ഫോട്ടോയെ ലൈഫ് മാഗസിന്‍ അടയാളപ്പെടുത്തിയിരുന്നു.ചന്ദ്രനെ 10 വട്ടം വലംവെച്ചുള്ള അപ്പോളോ-8ന്‍റെ പര്യടനത്തിനിടെയായിരുന്നു ചിത്രം അദേഹം പകര്‍ത്തിയത്.

1933ല്‍ ഹോങ്കോങില്‍ ജനിച്ച വില്യം ആന്‍ഡേഴ്‌സ് യുഎസ് നേവല്‍ അക്കാഡമിയില്‍ നിന്ന് ബിരുദം നേടിയ ശേഷം ന്യൂക്ലിയര്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടി. അമേരിക്കന്‍ എയര്‍ ഫോഴ്‌സില്‍ ഫൈറ്റര്‍ പൈലറ്റായിരുന്നു. മേജര്‍ ജനറലായിരുന്നു. യുഎസിലെ ന്യൂക്ലിയര്‍ റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍, നോര്‍വെയിലെ അമേരിക്കന്‍ അംബാസഡര്‍ തുടങ്ങി നിരവധി പദവികള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

ALSO READ: സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് പോക്ഷകാഹരങ്ങൾ ഇനി നഗരസഭയുടെ വക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News