‘മാമ്പഴത്തിൻ ചേലാണ്’, കഴിക്കാൻ മാത്രമല്ല മുഖം ഫേഷ്യൽ ചെയ്യാനും മാമ്പഴം സൂപ്പറാ…

മാമ്പഴം സീസൺ അല്ലെ ഇപ്പോൾ, മുഖത്തിടാൻ കിടിലം ഒരു ഫേഷ്യൽ ഉണ്ടാക്കിയാലോ, കഴിക്കാൻ മാത്രമല്ല മുഖം തിളങ്ങാനും മാമ്പഴം സൂപ്പറാ, വിറ്റാമിൻ സിയും ആൻ്റിഓക്‌സിഡൻ്റുകളും ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് സൂര്യാഘാതം തടയാനും കൊളാജൻ വർദ്ധിപ്പിക്കാനും പാടുകൾ ഇല്ലാതാക്കാനും മാമ്പഴം കൊണ്ടുള്ള ഈ ഫേഷ്യൽ സഹായിക്കും.കൂടാതെ മുഖം സോഫ്റ്റ് ആക്കാനും ഈ ഫേഷ്യലിന് കഴിയും. അതും വെറും രണ്ടു ചേരുവകൾ കൊണ്ട് തന്നെ.

ALSO READ: പ്രായപൂർത്തിയാകാത്ത അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി സുപ്രീം കോടതി

അതിനായി പാൽ പഞ്ഞിയിൽ മുക്കി ക്ലെൻസിംഗ് ചെയ്യുക. ശേഷം സ്‌ക്രബിങ് ചെയ്യുന്നതിനായിനന്നായി അരച്ചെടുത്ത മാമ്പഴത്തിലേക്ക് ഒരു ടീസ്പൂൺ ഓട്സ് ,പഞ്ചസാര, നാരങ്ങാ നീര് ,തൈര് എന്നിവ ചേർത്ത് മുഖത്ത് തേച്ചുപിടിപ്പിക്കുക.രണ്ടുമിനിറ്റിനു ശേഷം നന്നായി സ്‌ക്രബ് ചെയ്യുക. ശേഷം ഈ സ്‌ക്രബ് ചെറിയ ചൂടുവെള്ളം ഉപയോഗിച്ച് നീക്കം ചെയ്യുക.

പിന്നീട് പായ്ക്കിടുന്നതിനായി അരച്ചെടുത്ത മാമ്പഴ പൾപ്പിലേക്ക് തേൻ, അരിപൊടി എന്നിവ കൂടി ചേർത്ത് മുഖത്തിടുക. ശേഷം 20 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക.

ALSO READ: ഫ്‌ളക്‌സില്‍ സുരേഷ് ഗോപിക്കൊപ്പം ഇന്നസെന്റ്; നടപടിക്കൊരുങ്ങി കുടുംബം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News