പഴുത്ത മാങ്ങ ഉണ്ടോ ? രുചികരമായ മാമ്പഴ തെര തയ്യാറാക്കാം

മാമ്പഴ സീസൺ അല്ലെ, മാമ്പഴം കൊണ്ട് വെറൈറ്റി പരീക്ഷിക്കുന്നവർക്ക് ഇത് ഉണ്ടാക്കി നോക്കാം. മാമ്പഴ സീസണിൽ ധാരാളമായി ഉണ്ടാക്കി സൂക്ഷിച്ചിരുന്ന മാങ്ങാ തെര പഴുത്ത മാമ്പഴം ഉണ്ടെങ്കിൽ  ഉണ്ടാക്കാം. ഇതിനായി നന്നായി പഴുത്ത മാമ്പഴം, പഞ്ചസാ,ര ഏലക്ക പൊടി, നെയ്യ് എന്നിവ എടുക്കാം.

ALSO READ: പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവം; എറണാകുളം ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

മാമ്പഴം തൊലി കളഞ്ഞ് വൃത്തിയാക്കി കഷണങ്ങൾ മുറിച്ച് മിക്സിയിലിട്ട് വെള്ളം ചേർക്കാതെ പേസ്റ്റ് ആക്കുക.ഈ പൾപ്പ് അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് മാറ്റി പഞ്ചസാര ചേർക്കുക. ഈ മിശ്രിതം ഒരു ചെറിയ തീയിൽ ചൂടാക്കുക. ഏകദേശം 20 മിനിറ്റ് ഈ മിശ്രിതം ഇളക്കേണ്ടി വരും. ഏലയ്ക്കാപ്പൊടി കൂടി ചേർത്ത് നന്നായി ഇളക്കുക. വെയിലത്ത് മൂന്ന് സ്റ്റീൽ പ്ലേറ്റുകളിൽ നെയ്യ് പുരട്ടി, മാമ്പഴ മിശ്രിതം കനം കുറഞ്ഞ പാളിയായി പ്ലേറ്റിൽ ഒഴിക്കുക. കുറച്ച് ദിവസത്തെ ഉണക്കലിന് ശേഷം മാമ്പഴ തേര റെഡിയാകും.ചതുര കഷ്ണങ്ങളായി മുറിച്ച് ഇത് കഴിക്കാം.ഏറെ നാൾ ഇത് സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്യാം.

ALSO READ: കെ എസ് യു ക്യാമ്പിലെ തമ്മിൽത്തല്ല്; സംഘർഷത്തിൽ ഉൾപ്പെട്ടവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News